About Me

My Photo
ചാച്ചന്‍
View my complete profile

എന്നോടൊപ്പം

ഈ വഴിയെ...

Chachan 2011. Powered by Blogger.
Jan 10, 2011

postheadericon - വഴികള്‍ -ചിലതിങ്ങനെയാണ്,
ഇരുളടഞ്ഞ രാത്രിയില്‍ നിന്ന്
പ്രകാശ പൂരിതമായ പകലിലേക്ക് !!!
നിന്മിഴികളിലെക്കുള്ള എന്‍ യാത്ര
അങ്ങിനെയായിരുന്നോ ?..

ആ കറുത്ത ബോര്‍ഡില്‍ നിന്ന്,
വെള്ള അക്ഷരങ്ങള്‍ പിറക്കുന്നത്‌ നോക്കാതെ
നിന്മിഴികളില്‍ ആരും കാണാത്ത എന്തോ കണ്ടതും
അങ്ങിനെയാണ്..

ചിലരിങ്ങനെയാണ്,
പ്രവചനാതീതമാം സംഭവവികാസങ്ങളില്‍
നടക്കുന്നതെന്തെന്ന് പോലും അറിയാതെ
ലോകത്തോടൊപ്പം നടന്നു നീങ്ങിയ ഒത്തിരി
ഗ്രാമവാസികള്‍...
നിന്‍ നടത്തങ്ങളില്‍ ഞാന്‍ അറിയാതെ പിന്തുടര്‍ന്നത്‌.
ഞാനും അങ്ങിനെയായിരുന്നോ?.

എല്ലാവരും ഇങ്ങനെയാണ്
ചെയ്തുപോയ നല്ലതിനും അല്ലാത്തതിനും,
കൂടെ ഒത്തിരി പേരുടെ കണ്ണുനീരും വാങ്ങി !!!
ഞാനും ഇങ്ങനെയാവുമല്ലോ...?
Jan 5, 2011

postheadericon -അ ക ക്ക ണ്ണ്-


വിശ്വസിച്ചില്ല ഞാന്‍
അകകണ്ണുകളില്‍ തീക്ഷണമാം
രതിമൂര്‍ച്ചയാണെന്‍ സുഹൃത്തിനെന്നു

കര്‍ക്കിടകത്തിലെ മഴ..
ഇടിമഴ.. നാദത്തിനപ്പുറം ഒരു
ഭീതിയുടെ അശരീരി-
എപ്പോഴാണവ്ന്‍, ഈ
അടുപ്പിന്‍ തീയില്‍ എന്നെയിട്ടത്
വെന്തുരുകുന്നു,എന്‍ രോമങ്ങള്‍
കത്തുന്നു-

ശര്‍ക്കരയില്‍ ഉരുക്കിയതല്ല-
അമ്രുതായിരുന്നില്ലേ എനിക്കവന്‍.
പിന്നെന്തിനു -ഈ ചൂടുവെള്ളം
എനിക്ക് നുകരാന്‍ തന്നത് ...

മനസ്സുരുകി പ്രാര്‍ഥിച്ചെന്‍ പൊന്നുമ്മ-
പറഞ്ഞപ്പോഴും -----ഉരുകലിന്‍ വേദന
അറിയാതിരുന്നതല്ലേ.
"ഈ അകകണ്ണിന്‍ ജന്മം" ??
Jan 4, 2011

postheadericon -ഓര്‍മ്മകള്‍ -വറ്റാതെ ഇരിക്കട്ടെയീ
ഓര്‍മ്മതന്‍ അരുവി
മറവികള്‍ കഴുകിയൊഴുകിയീ
ജീവിത സഖിയെ തലോടട്ടെ...

ഓര്‍മ്മതന്‍ കൂമ്പാരങ്ങള്‍ ആണെന്
ഈ പ്രയാണത്തില്‍
വഴികാട്ടിയെങ്കില്‍...
നിശ്ചയമിത് നിലച്ചിരുന്നെങ്കില്‍
മൂഡമായൊരു വിദ്യാര്‍ത്ഥിനിയായിടും
ഈ പാവം സഖി.

സമയമതുതീര്‍ച്ച മൂല്യമാണ് എങ്കിലും
മാഞ്ഞുപോയ നിമിഷത്തിനു
പകരം വെയ്ക്കുവാനായ്
ഈ ഓര്‍മ്മതന്‍ ഭാണ്ഡം
എന്‍ പ്രാണനായ് വര്‍ത്തിക്കുമെങ്കില്‍,
ഒരു തെല്ലാശ്വാസം തരുമെങ്കില്‍,
ഒറ്റക്കിരുന്നു കണ്ണുനീര്‍ എന്‍ മുഖം
കഴുകുമെങ്കില്‍....
മറ്റെന്തുവേണം ഈ മനമൊന്നു കുളിര്‍ക്കാന്‍
ഈ ജീവിത സഖിക്കു മുന്നോട്ടു പോകാന്‍.......

ഒഴുകേട്ടെഴോയുകട്ടെയീ.. അരുവി
ഓര്‍മ്മതന്‍ ഭാണ്ഡം നിറഞ്ഞു ഒഴുകാനായ്,
തളരാത്ത പ്രയാണത്തിനായ്
Dec 31, 2010

postheadericon "വ്യത്യസ്തത"എങ്ങും കൂര്‍ക്കം വലികള്‍
ചിലരില്‍ ഉറക്കപ്പിച്ചുകള്‍
ഇരുട്ടും ശബ്ദവും
കാതിനും കണ്ണിനും
വിപരീത ആര്‍പ്പുവിളികള്‍

ഉണര്‍ന്നിരിക്കുന്നു ഞാന്‍
ചിന്തയില്‍ മുഴുകിയല്ല,
മഴ നനഞ്ഞു നടന്നില്ല,
അവളുമായി സല്ലപിച്ചില്ല,
ഉമ്മയുടെ കണ്ണുനീര്‍ കണ്ടില്ല,

ഇടയ്ക്കിടെ ഉറങ്ങുന്നവരെ
നോക്കുന്നു, ചിരിക്കുന്നു..
ഇരുട്ടിലും പ്രസന്നതയുടെ
സുഖത്തിന്റെ വാതായനങ്ങള്‍
തുറക്കുന്ന ശബ്ദം.
സുഖം, അതെ സുഖം
എന്തെന്നില്ലാത്ത,,,

നോക്കുന്നുണ്ടെങ്കിലും,
സമയ സൂചികള്‍ ജോലികളില്‍
ആത്മാര്‍ഥത പൂണ്ടി.
മാറ്റം ഇരുട്ടില്‍ നിന്നും
വെളിച്ചവും ശബ്ദവും
കുളിച്ചൊരുങ്ങി,
അന്നത്തിനായ് ജോലികളില്‍-
എല്ലാവരും,
ഞാനുറങ്ങുന്നു..

ചോദ്യമായമ്പുകള്‍,
ഇന്നലെ ?!!!
എല്ലാവരും ഉറങ്ങി---
എനിക്കും വേണ്ടേ ഒരു "വ്യത്യസ്തത"

postheadericon -- നിശ്ശബ്ദത -ഒഴിഞ്ഞു കിടക്കുന്നു
മനസ്സ്
തുല്യമായിവിടെ
കിടക്കയും.
പുറത്തു അലറുന്നവര്‍
കളിയാക്കി ചിരിക്കുന്നവര്‍
ഒപ്പം മഴത്തുള്ളിയുടെ
ചാഞ്ചാട്ടവും, അവനും...
ഇല്ല, അകത്തളങ്ങളില്‍
ഏകാന്തതയുടെ നിശ്ശബ്ദത
വിടപറയാന്‍ നിമിഷങ്ങള്‍,
സ്വപ്‌നങ്ങള്‍ തലപൊക്കി കഴിഞ്ഞു
യാത്രകള്‍, അനുഭവ കുറിപ്പുകള്‍,
സല്ലാപങ്ങള്‍,
ദൂരമാപിനിയിലൂടെ നോക്കുന്നു.
ഒഴിഞ്ഞ മനസ്സുമായ്
കളിയാക്കിയവര്‍, ചിരിച്ചവര്‍
ഒഴിയാത്ത മനസ്സുമായ്
മുഴുവനായ് കിടക്കയും...

Dec 20, 2010

postheadericon കിതപ്പുകള്‍


"ഈ കിതപ്പുകള്‍,
സുഖമുള്ള ജീവിതത്തിനോ, സമാധാനത്തിനോ വേണ്ടിയായിരുന്നില്ല..പകരം നിശ്ചലമാക്കപെട്ട സാംസ്ക്കാരിക മൂല്യങ്ങളുടെ ഉണര്‍വിനാണ്,,,"
യുവ തലമുറ രോഷം കൊള്ളുന്നത്‌ കിതക്കാതെ ഓടിക്കൊണ്ടിരുന്ന മദ്രാസ്‌ മെയിലിന്റെ മൂന്നാമത്തെ കമ്പാര്‍ട്ട് മെന്റിന്റെ ജനലരികില്‍ കിതച്ചു കൊണ്ടവള്‍ ഓര്‍ത്തു, ഇല്ല ഇതൊന്നും സത്യമല്ല, സ്വന്തം സുഖം ഏതു തരത്തിലും കീഴ്പെടുത്താന്‍,
ധാര്‍മിക മൂല്യങ്ങളെ ചവറ്റു കൂപ്പയിലേക്ക് തള്ളുന്ന ജയ് വിളികള്‍ ..മനസ്സിലാക്കാന്‍ ഒത്തിരി സമയം എടുത്തു...അതിന്റെ വിലയോ .... ബന്ധങ്ങളും മൂല്യങ്ങളും നഷ്ടപെട്ട, നഷ്ടപെടുത്തിയ എന്തെങ്കിലും വിലയുണ്ടെങ്കില്‍ അത് ശരീരത്തിന് മാത്രമുന്ടെന്നു തിരിച്ചറിഞ്ഞ അബലയായ സ്ത്രീ !!!അതെ പിറുപിറുത്തു കൊണ്ട് അവള്‍ ആര്‍ക്കോ വേണ്ടി മാറ്റിവെച്ച ഒരിത്തിരി കണ്ണീരും അവളുടെ ശാലീനമായ മുഖം കഴുകി കൊണ്ടിരുന്നു,,,


ചുറ്റുപാടുകളെ അവള്‍ വെറുത്തിരുന്നു, കിതപ്പിനെ നിയന്ത്രിക്കാനുള്ള യാത്ര,അകത്തളങ്ങളില്‍ അത് നിയന്ത്രണ ആതീതമായി തോന്നി. ശാലീനമായ ആ സൌന്ദര്യത്തില്‍ ചിരി എങ്ങോ പോയി മറഞ്ഞിരുന്നു, പ്രകൃതി എന്ന ചിത്രകാരന്‍ അവന്റെ കാന്‍വാസില്‍ പച്ചപ്പുകള്‍ വേഗതയുടെ താളങ്ങളില്‍ കറുപ്പിലേക്ക്‌ ചാലിച്ച് കൊണ്ടിരുന്നു,,,അവളുടെ മനസ്സിലെ ഇരുട്ടുമായി അവ യോജിക്കാന്‍ തുടങ്ങി,കഴിഞ്ഞു പോയ കാര്യങ്ങള്‍ മനസ്സിന്റെ തലങ്ങളില്‍ ഒരാവര്‍ത്തികൂടി പിന്തുടരെന്നുന്നു തോന്നി,അതിനു വഴങ്ങാതെ മുന്നില്‍ ഇരുന്ന ആ സുന്ദരിയായ കൊച്ചുവാവയില്‍ അവള്‍ അലിയാന്‍ തുടങ്ങി...മാറി മാറി നോക്കി,കണ്ണുകളില്‍ സംഗതികളില്ലാത്ത സംഗീതം ഒഴുകി,,

ഞാനൊന്ന് എടുത്തോട്ടെ.!!!.മുന്നിലുരുന്ന യുവ ദമ്പതികളോട് അവളുടെ നിസ്സഹായമായ ചോദ്യം.
പരിചയമില്ലെലും സമ്മതം കൊടുക്കാതിരിക്കാന്‍ അവര്‍ക്കായില്ല, അതിനുമാത്രം എന്തോ അവളുടെ ശാലീനമായ മുഖത്ത് നിഴലിക്കുന്നതായി അവള്‍ക്കു തോന്നിക്കാണും.ആ സമ്മതം അടച്ചു കൊണ്ടിരുന്ന വാതിലുകളില്‍ വീണ്ടും വിള്ളലുകള്‍ ഉണ്ടാക്കി, ആ സ്പര്‍ശം, നിഷ്കളങ്കമായ ചിരി...ആ അമ്മയില്‍
സ്ത്രീത്വത്തിന്റെ അലകള്‍ ആടിയുലഞ്ഞു, അവരുടെ മിഴികള്‍ നനഞ്ഞു, "സ്വന്തം കൊച്ചിനെ വിധിക്ക് മുന്നിലേക്ക്‌ അടിയറ വെക്കേണ്ടിവന്ന ഏതോരു അമ്മയും കരഞ്ഞു പോകും" അവളുടെ മനസ്സ് അധ്യാപകന്റെ വെള്ളകുപ്പായം അണിഞ്ഞു. ഒത്തിരി ചോദ്യങ്ങള്‍ ആ മനസ്സിനെ കൂടുതല്‍ തളര്‍ത്തി, അശാന്തതയില്‍ തിങ്ങി നിന്നിരുന്ന അവര്‍ പൊട്ടിപൊട്ടി കരഞ്ഞു,,, കാര്യം മനസ്സിലാവാതെ യുവ ദമ്പതികളും....

സുഖമായ് ഉറങ്ങട്ടെയെന്നു സയ്കൊലജിസ്റ്റ്‌ യുവ ദമ്പതികള്‍ വിചാരിച്ചതും മുംബയിലെ മലാടില്‍ ട്രെയിന്‍ നിറുത്തിയപ്പോള്‍, വീട്ടിലേക്കു വിളിച്ചുകൊണ്ടു പോയതും മനുഷ്യത്വം നശിച്ചിട്ടില്ലാത്ത കുറച്ചു പേരെങ്കിലും ഉണ്ടെന്നു അവളുടെ ബോധമനസ്സ് പിറുപിറുതില്ല എങ്കിലും അവളുടെ മുഖത്ത് കാണാമായിരുന്നു.അപ്പോഴും അവളുടെ കണ്ണുകള്‍ ആ പിഞ്ചു കുഞ്ഞില്‍ ആയിരുന്നു...ദമ്പതികളുടെ നിര്‍ബന്ധത്തില്‍ അവളുടെ കാര്യങ്ങള്‍ കണ്ണീരോടെ പറയാന്‍ തുടങ്ങി,

കോളേജ് കാലത്ത്,
"ഈ കിതപ്പുകള്‍,
സുഖമുള്ള ജീവിതത്തിനോ, സമാധാനത്തിനോ വേണ്ടിയായിരുന്നില്ല..പകരം
നിശ്ചലമാക്കപെട്ട സാംസ്ക്കാരിക മൂല്യങ്ങളുടെ ഉണര്‍വിനാണ്,,,"
ഈ വാക്കുകളില്‍ രോഷം കൊണ്ട നടന്നിരുന്ന എന്റെ കോളേജിലെ യുവതാരത്തെ തന്നെയാണ് ഞാന്‍ വിവാഹം ചെയ്തത്, അതൊരു പ്രേമ വിവാഹം ആയിരുന്നില്ല, സ്വത്തിനോ, മത മൂല്യങ്ങള്‍ക്കോ ഒരു കോട്ടം വരുത്താതെ വീട്ടുകാര്‍ക്കും താല്പര്യമായ വിവാഹം, സ്വസ്ഥമായി പോയിരുന്ന ജീവിത കാലത്തിലെ സൌഭാഗ്യം ആയി ഒരു പെങ്കൊച്ചും,,,സ്വസ്ഥത പുറം ചമയങ്ങളില്‍ നിന്നുണ്ടാകുന്ന ബാലിശമായ
സുഖം അല്ലെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നില്ല.. മറിച്ച് പറഞ്ഞാല്‍ ധാര്‍മിക മൂല്യങ്ങളെ എന്തെന്ന് വാക്കില്‍ ഒളിപ്പിച്ച ,അയാളെ ഞാന്‍ മനസ്സിലാക്കാന്‍ വൈകി പോയി. ഒരു ദിവസം പുറത്തു പോയി വീട്ടിലെത്തിയ ഞാന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന എന്റെ ഇഷ്ടപെട്ട, ദരിദ്രരായ , ആരോടും പരിതപിക്കാനില്ലാത്ത എന്റെ അയല്പക്കകാരിയായ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിയുടെ മരണം കണ്ടപ്പോള്‍, ഇതെന്റെ യുവ ധാര്‍മിക മൂല്യ പ്രസ്ഥാനങ്ങള്‍ക്ക് വഴി കാണിച്ചു കൊടുക്കുന്ന..ഭര്‍ത്താവിന്റെ കയ്യുകൊണ്ടാണ് എന്നറിഞ്ഞതും, എന്റെ മകള്‍ക്കും ഇതേ ഗതിയാണ് എന്നോര്‍ത്ത്.. എന്റെ പോന്നു മോളെ ഞാന്‍ ... വിഷം കൊടുത്തു എന്നെന്നേക്കുമായി ഉറക്കി ....പൊട്ടി പൊട്ടി കരഞ്ഞു കൊണ്ട് അവളുടെ വസ്ത്രങ്ങള്‍ എടുത്തു അവിടെ നിന്നും കിതപ്പിനൊരു ആശ്വാസം നല്‍കി പടിയിറങ്ങുമ്പോള്‍ , ഒരു ചോദ്യം ആ യുവ ദമ്പതികള്‍ക്ക് നേരെ അവള്‍ എറിഞ്ഞു..... "ഈ സുന്ദരിയായ പെണ്‍ കൊച്ചിനേം നിങ്ങള്ക്ക് കിട്ടുമോ....?"
Dec 18, 2010

postheadericon "ഒരു ഉറക്കം കെടുത്തിയ കഥ"


ഒരു കട്ടില്‍ കൂടുതലായിരുന്നിട്ടും , എന്നെ ഉറക്കാന്‍ അവക്കായില്ല,, മറിഞ്ഞും തിരിഞ്ഞും കിടന്നിട്ടും ഒരു രക്ഷയുമില്ല.
സ്പെക്ടറും രാജയുടെ മുഖം ഒരു രാക്ഷസനെ പോലെ എന്റെ മുന്നില്‍ തെളിഞ്ഞു, ഹോ,, ഇതിനടിയില്‍ അതും... ഉറക്കം
പേടിച്ചോടി !!! ഒരു രക്ഷയുമില്ല.. ഞാന്‍ പല ആശയങ്ങളിലൂടെയും കടന്നു പോയി, എന്ത് ചെയ്യണം എന്ന് ചിന്തിച്ചപ്പോഴാണ് , കുറച്ചു ദിവസായി മലയാളം ബ്ലോഗേഴ്സ് പൊറുതി തന്നിട്ടില്ല,,,
ഓഫീസിലെ മെയിലിലേക്ക് ജിമെയില്‍ നോടിഫികെഷന്‍സ്,ഡിലീറ്റ് ചെയ്തു മടുത്തു,,, എന്തായാലും അതൊന്നു നോക്കിയിട്ട് തന്നെ കാര്യം,,ഒപ്പം എന്റെ ഫാമും,
എന്തായാലും ഒരു ശുഭ കാര്യം ചെയ്യാന്‍ പോകയല്ലേ.. മധുരം കഴിക്കാന്‍ പോയപ്പോള്‍ പഞ്ചസാരയില്ല , കുറച്ചു വെള്ളം എടുത്തു കുടിച്ചു, പെട്ടി ഓണ്‍ ചെയ്തു, സമയം 12 :26 ,
ചെന്ന് കയറിയത് ഉസ്മന്ക്കാടെ തട്ടുകടയില്‍... നീട്ടി പരത്തി ഇക്ക ഒരു ദോശ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്,, ടേസ്റ്റ് നോക്കി , കൊള്ളാം,
കഴിഞ്ഞു ഞാന്‍ കിരണിന്റെ കരിമണി മാലയില്‍ തൊട്ടുനോക്കി, എന്റെ ഓര്‍മ്മകള്‍ 9 -ല്‍ പഠിക്കുമ്പോള്‍ കന്യാകുമാരിയില്‍ പോയത് ഓര്‍മിപ്പിച്ചു, 85 രൂപയ്ക്കു കരിമണി മാല വില്‍ക്കാന്‍ വന്ന
തമിഴന്റെ വയറ്റത്ത് അടിച്ചു 3രൂപക്ക് അടിച്ചു മാറ്റിയതും,,, എന്തൊക്കെ ആയാലും ആ ഡിസൈന്‍

എനിക്കിഷ്ടായി, അവിടുന്നും ഇറങ്ങി,
ഒരു സിംഹ കൂട്ടിലെക്കാണ് ചെന്നെത്തിയത്, യഥാ യഥാ ഹി ദര്മസ്യ എന്ന വരികള്‍ മനസ്സില്‍ ഈണം തെറ്റാതെ മെല്ലെ ഒരുവിട്ടു, , തിരിഞ്ഞ മുഖവുമായി "ഞാനും എന്റെ ബ്ലോഗും പാവമാ " അവിടെയെത്തി, , പെണ്ണുങ്ങളുടെ പേരിലുള്ള ബ്ലോഗ്‌ കണ്ടാല്‍. ചാടിക്കയറും അല്ലെ.. ? ബ്ലോഗരെ പറ്റി, അനീശേട്ടനെ പറ്റി, കസിന്‍ ആതിരയെ പറ്റി, അഭിയേട്ടനെ പറ്റി, കുടുംബ ബ്ലോഗ്‌ !!! പിന്നെ ഒന്നും നോക്കിയില്ല, ചാടിയിറങ്ങി, സമയം 12 :48
ഉറക്കം വരാത്തതിനെ പറ്റി, , ചിന്തിച്ചു ചിന്തിച്ചു,, കിട്ടിയ ഉത്തരവുമായി , ചാടി എഴുന്നേറ്റു , ഒരു ഗ്ലാസ്‌ വെള്ളം കൂടി കുടിച്ചു, യുറേക്ക,, യുറേക്ക,,,!!!
ഉത്തരം അടുത്ത ലക്കത്തില്‍,,,,,ഞാന്‍ സിസ്റ്റം ഓഫ്‌ ചെയ്യാന്‍ പോലും സമയം കിട്ടിയില്ല. ഞാന്‍ വീണു.. !!! 12 :54

Popular Posts