About Me

My Photo
ചാച്ചന്‍
View my complete profile

എന്നോടൊപ്പം

ഈ വഴിയെ...

Chachan 2011. Powered by Blogger.
Mar 12, 2010

postheadericon വേര്‍പിരിയല്‍ പ്രസംഗം


"വേര്‍പിരിയല്‍ പ്രസംഗം" തുടക്കം ഇങ്ങനെയായിരുന്നു "ഞാന്‍ നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ എന്നോട് ക്ഷമിക്കുക, ഇവിടെയുണ്‍ടായിരുന്ന ഓരോ നിമിഷവും ഞാന്‍ സമ്മാനിച്ചത് വെറുപ്പുകളായിരുന്നു എന്നു എനിക്കറിയാം..."

പാര്‍ട്ടിയില്‍ ഉണ്‍ടായിരുന്നവരെല്ലാം മുഖത്തോട് മുഖം നോക്കി ആശ്ചര്യപൂര്‍വം...ബാക്കി വെച്ച വരികളിലേക്ക് കാതു കൂര്‍പ്പിചു ഇരുന്നു. കരഞ്ഞുകൊണ്ടു എന്റെ മുതലാളി വേര്‍പീരിയല്‍ ചടങ്ങില്‍ അദ്ദേഹത്തിന്റെ പ്രസംഗം തുടര്‍ന്നു.ക്രൂരമായ് വാക്കുകളാലും പെരുമാറ്റത്തിനാലും അറിയപ്പെട്ട അയാളുടെ വാക്കുകള്‍ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഞങ്ങളുടെ ഇടയില്‍ അതു ശൂന്യത നിറചു.അയാള്‍ കഥ തുടര്‍ന്നതും അറിയാതെ ഞങ്ങളെല്ലാവരുടെയും കണ്ണൂ നനയുകയായിരുന്നു.

അയാള്‍ പറഞ്ഞുതുടങ്ങി .... ജപ്പാന്‍ ഓഫിസില്‍ ജോലി ചെയ്തിരുന്ന കാലം , സന്തോഷത്തിന്റെ മുള്‍മുനയിലെക്ക് എന്നെ കൈപിടിച്ചുയര്‍ത്താന്‍ എനിക്ക് ദൈവസമ്മാനമായ്
അവളുണ്ടായിരുന്നു. എന്റെ "ആനി നകാമുറ" . ഇഷ്ട്ടപെട്ടപോലെ തന്നെ ഞങ്ങളുടെ വിവാഹം കഴിയുകയും, ഞങ്ങളില്‍ എന്തോ മുന്‍പേ കൊടുത്ത്ഏല്‍പിച്ച പോലെ , പറഞ്ഞുവെച്ചത്‌ പോലെ ദൈവം എന്നെ ആനന്ദത്തില്‍ വീണ്ടും മുക്കിയെടുത്തു, "ടീന"എന്ന പെണ്‍കുഞ്ഞു .

സാധാരണ കുട്ടികളില്‍ നിന്നും വ്യത്യസ്തമായി എന്തോ അവളിലുണ്ടായിരുന്നു, പക്വതയാര്‍ന്ന
സംസാരം... വളരെ സുന്ദരമായ മുഖം , അതീവ ബുദ്ധിമതിയെന്നു പറയാം.എന്നെ പലപ്പോഴായി അവള്‍ അതിശയപ്പിചുകൊണ്ടിരുന്നു.അങ്ങിനെ സന്തോഷത്തിലൂടെ പോയിക്കൊണ്ടിരുന്ന കാലം, ദൈവം ഞങ്ങള്‍ക്ക് വേണ്ടി വിധിയെപ്പഴിക്കാനായി എടുത്തദിവസം .ഓഫിസില്‍ പോകാനായി കാറിന്റെ താക്കൊലെടുക്കാന്‍ പോയ സമയം റൂമില്‍ പൊന്നുമോള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് എന്തെന്നില്ലാത്ത ഒരുക്കങ്ങള്‍ .. ചുംബനം കൊടുക്കാനായ് അടുത്തുചെന്നതും അവളെന്നെ കെട്ടിപ്പുണര്‍ന്നു സോപ്പിടല്‍ തുടന്ങ്ങി ,പപ്പാ... ഇന്ന് എനിക്ക് സ്കൂളില്‍ പോകണ്ട, അമ്മയെയും കൂട്ടി നമുക്ക് പുറത്ത് പോയാലോ ..?ഇത് വരെ സ്കൂളില്‍ പോകാന്‍ മടികാണിക്കാത്ത അവളെന്തു പറഞ്ഞാലും എനിക്കത് അനുസരിക്കാതിരിക്കാന്‍ കഴിഞ്ഞിരുന്നില്ല, കാരണം എന്റെ ജീവിതത്തില്‍ എന്നും അവള്‍ എനിക്ക് അത്രക്കും പ്രിയപ്പെട്ടതായിരുന്നു ...

ഞാന്‍ സമ്മതം മൂളി ,ഒരു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ മൂന്നു പേരും തയ്യാറെടുത്തു പുതിയ യാത്രയിലേക്ക് തിരിച്ചു.യാത്രക്കിടയില്‍ മോളുടെ പെരുമാറ്റം വ്യത്യസ്തമായിരുന്നു.പുറത്തേക്ക് നോക്കിപലതും പിറുപിറുത്തിരുന്നു,ചില സമയങ്ങളില്‍ നല്ലൊരു ടീച്ചര്‍ ആയി,..കുറച്ചു കഴിഞ്ഞപ്പോള്‍ നല്ല നാടകനടിയായി, പല വേഷങ്ങളുമായി അഭിനയം തകര്‍ക്കുകയായിരുന്നു. പിന്നിലെ സീറ്റിലെ അവളുടെ അഭിനയമികവില്‍ എന്റെ കണ്ണുകള്‍ അശ്രദ്ധയിലാണ്ടു. വണ്ടി ഒരു കെട്ടിടത്തിലേക്ക് പാഞ്ഞു കയറി. ദൈവത്തിന്റെ ദൂതനായി അതിലൂടെ പോയിരുന്ന ആരോ ഒരാള്‍ ഞങ്ങളെ അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിചു, അപ്പോഴേക്കും എന്റെ ഭാര്യ,അവള്‍.. മരണത്തിന്റെ രംഗങ്ങള്‍ അഭിനയിചിരുന്നു.

മരണമെന്ന രംഗബോധമില്ലാത്ത കോമാളിയുടെ കൊമാളിത്തരങ്ങള്‍ക്ക്, പ്രിയമകളെയും വിട്ടുകൊടുക്കാതിരിക്കാന്‍ ദൈവം എനിക്ക് ഒരു അവസരം തന്നു, മകള്‍ കണ്ണ് തുറന്നു, പകുതി ബോധവാനായ ഞാന്‍ ഡോക്ടരുടെ മുറിയില്‍ പലതവണ മുട്ടിവിളിച്ചു.. ദൈവത്തെ തോല്പ്പിക്കാനെന്ന മട്ടില്‍ ഫോണിലൂടെ സംസാരം നിറുത്താതെ തുടര്‍ന്നു. ഞാന്‍ കരഞ്ഞപേക്ഷിച്ചു.വാതില്‍ തുറന്നു വരാന്‍ 5 മിനിറ്റ് എടുത്തു, എന്റെ മകളും, പപ്പയെ വിട്ടു അകന്നിരുന്നെന്ന സത്യം എന്നെ വീഴ്ത്തിക്കളഞ്ഞു... നിമിഷങ്ങളുടെ വിലയറിഞ്ഞ നിമിഷം, ദൈവം തോല്പ്പിക്കപെട്ട കറുത്തദിവസം എന്നും ഒരോര്‍മ്മയായ് നില്‍ക്കുന്നു
ഇതിനുശേഷമാണ്, നിമിഷത്തിനു വേണ്ടി ഞാന്‍ ഇത്രയും ക്രൂരനായത്‌, നിങ്ങളോട് ഇങ്ങനെയൊക്കെ പെരുമാറിയതും, നിങ്ങള്‍ എന്നോടു പൊറുക്കുമെന്ന വിശ്വാസത്തില്‍.... ഞാന്‍ നിറുത്തുന്നു .

ഒത്തിരി പ്രതീക്ഷകളുമായി പാര്‍റ്റിക്കെത്തിയ ഞങ്ങള്‍ പ്രസംഗം കേട്ട് കഴിഞ്ഞപ്പോള്‍ വളരെ വിഷമത്തിലായി. ഒന്നും കഴിക്കാന്‍ പോലും തോന്നുന്നില്ല
... ആ സമയം സെര്‍വിംഗ് ബോയ്‌ വന്നു ചോദിച്ചു, സര്‍, കാന്‍ അയ്‌.......? ഒകെ യു കാന്‍... ബോയ്‌ അവിടെ ഞങ്ങള്‍ കഴിക്കാതെ വെച്ചിരുന്ന ഭക്ഷണങ്ങള്‍ എല്ലാം എടുത്ത് കൊണ്ട് പോയി... കുറച്ച് നേരത്തിനു ശേഷം ഞാന്‍ തിരിഞ്ഞു നോക്കിയപോള്‍ ഒരുപാടു ഭക്ഷണവും ബീറുമായി ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ ... മുതലാളിയുടെ അസിസ്റ്റന്റ്‌ മറ്റൊരു ജപ്പാനി ഒത്തിരി ചിരിച്ച ഭാവത്തോടെ മറ്റൊരു ടേബിളില്‍ ഇരുന്നു കഴിക്കുന്നു ... ഞാന്‍ അയാളുടെ അടുത്തു ചെന്ന് ചോദിച്ചു , സര്‍.. നിങ്ങളുടെ മുഖത്ത് ഒരു വിഷമവും കാണുന്നില്ലല്ലോ... നിങ്ങള്‍ക്കെങ്ങിനെ ഇത് സാധിക്കുന്നു. .. എന്റെ ചോദ്യത്തിനുള്ള അയാളുടെ മറുപടി എന്നെ അതിശയിപ്പിച്ച് കളഞ്ഞു
... "എടോ ... അയാള്‍ ഇപ്പൊ നടത്തിയ പ്രസംഗം ... ജപ്പാനിലെ വളരെ പ്രസിദ്ധമായ ഒരു നാടകത്തിലെ കഥയാണ് " ഇത് കേട്ടതും,കാലിയായ വയറുമായി പൊട്ടിക്കരഞ്ഞു കൊണ്ട് , ആരോടും ഒരു പരിഭവവും , പരാതിയും ഇല്ലാത്ത മട്ടില്‍ ശാപ വാക്കുകകള്‍ മുതലാളിക്ക് നേരെ മനസ്സില്‍ എറിഞ്ഞുകൊണ്ട് കഴിക്കാതെ പോയ ഭക്ഷണം ഓര്‍ത്ത് റൂമിലേക്ക് നടന്നു നീങ്ങി ....

0 comments:

Popular Posts