About Me

My Photo
ചാച്ചന്‍
View my complete profile

എന്നോടൊപ്പം

ഈ വഴിയെ...

Chachan 2011. Powered by Blogger.
Mar 18, 2010

postheadericon ഞാന്‍ വീണ്ടും ഒരു പ്രവാസിയായി

"കുട്ടേട്ടാ... ഒന്ന് നില്‍ക്കണേ. എനിക്കൊരു കാര്യം പറയാനുണ്ട്"
കഴിഞ്ഞ വെക്കേഷന് ചാള്‍സ് സെഫ്ട്ടിന്റെ "ദി ആട്ടോമാറ്റിക് മൂവ്മെന്റ് ഓഫ് ലൈഫിന്റെ"മലയാളവിവര്‍ത്തനം വായിച്ചുകൊണ്ടിരിക്കയായിരുന്നു റൂമില്‍ ഞാന്‍. ഈ കഥ വായിച്ചു തുടങ്ങിയപ്പോള്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന കുട്ടെട്ടനെയാണ് ഓര്‍മ്മ വന്നത്.

കുട്ടേട്ടന്‍ ജോലി കഴിഞ്ഞു തിരിച്ചു പോകുന്നതിന്റെ തലേദിവസം, ഷേവ് ചെയ്യുകയായിരുന്ന എന്റെയടുത് കുട്ടേട്ടന്‍ പറഞ്ഞ ഒത്തിരിയൊത്തിരി കടിച്ചാല്‍ പൊട്ടാത്ത സാഹിത്യം, എന്റെ മനസ്സിലെ ഡോള്‍ബി തിയ്യറ്ററില്‍ ചിത്രമായി കണ്ടുതുടങ്ങി. ആവശ്യത്തിനു മാത്രം സംസാരിച്ചിരുന്ന കുട്ടേട്ടന്‍ മാറ്റത്തിന്റെ പര്യായമായി മാറുകയായിരുന്നു ആ രാത്രി. എന്നില്‍ അതിശയം മാത്രമായിരുന്നില്ല, ചിരിയും കൂടി കലര്‍ന്ന്... എന്റെ മനസ്സുണര്‍ന്നു അതിനുപിന്നില്‍ അദ്ദേഹത്തെ പിടിച്ചുലച്ചത് എന്താണെന്നു ചിന്തിച്ചു. ജോലികഴിഞ്ഞ് പോകുന്ന പക്വതയാര്‍ന്ന മനസ്സിന്റെ വിതുമ്പലായിരുന്നോ ...? അതോ നാട്ടിലെത്താനുള്ള തിടുക്കമോ...?

ഇതൊക്കെ ഓര്‍ത്തപ്പോള്‍ എന്തായാലും കുട്ടേട്ടനെയൊന്നു വിളിച്ചുകളയാമെന്നു കരുതി മൊബൈല്‍ എടുത്തു വിളിച്ചു. ഒത്തിരി ബെല്ലടിച്ച് എടുക്കാതിരുന്നപ്പോള്‍ ഞാന്‍ സമയം നോക്കി. രാത്രി 8.10, ഉറങ്ങാന്‍ സമയം ആയിട്ടില്ലല്ലോ? ഇനി നാളെ ഒന്നുകൂടെ വിളിച്ച് നോക്കാമെന്ന് കരുതി കോള്‍ കട്ട് ചെയ്യാനായി മുതിരുമ്പോഴേക്കും അതാ അവിടുന്നു ഒരു മധുരസ്വരം
... ഹലോ, ആരാ ...?.
ഞാന്‍ ചോദിച്ചു .. കുട്ടെട്ടനില്ലേ ...?
അച്ഛന്‍ ഭച്ചണം കഴിക്കാണ് .
മോള്‍ടെ പേരെന്താ...?അമ്മുന്നാ, അച്ഛാ... അച്ഛനു ഫോണ്‍, കുട്ടേട്ടന്‍ ഫോണ്‍ എടുത്തു, കുറച്ചു സമയം സംസാരിച്ചു. സുഖാന്വേശനങ്ങല്‍കൊടുവില്‍ ആ മറഞ്ഞിരുന്ന സംഭാഷണത്തില്‍ നിന്നും എനിക്ക് മനസ്സിലായിരുന്നു അദ്ദേഹത്തിന്റെ ആനന്ദം,
പണികഴിഞ്ഞു വന്നു തമാശകള്‍ പറഞ്ഞു കുടുംബത്തോടോപ്പമിരുന്നു ഭക്ഷണം കഴിക്കുന്ന കുടുംബനാഥന്‍.

ഫോണ്‍ വെച്ച് എന്റെ കണ്ണുകള്‍ പുസ്തക താളുകളിലേക്ക് വേഗതയുള്ള വായനയില്‍ മുഴുകിയെങ്കിലും മനസ്സ് അപ്പോഴും നാട്ടിലെ കുടുംബത്തിനോടോപ്പവും, സുഹ്യുത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങളുടെ ആനന്ദം ,അത് മനസ്സില്‍ ഉണ്ടാക്കുന്ന സന്തോഷത്തിന്റെ മൂല്യം, അളക്കുകയായിരുന്നു...

ഇതിനു മണലാരണ്യത്തിലെ വിയര്‍പ്പിന്റെ ഗന്ധത്തില്‍ അലിഞ്ഞുപോയ നിമിഷത്തിനു പകരമായി കിട്ടുന്ന നാണയങ്ങള്‍ മതിയാകുമോ...? എന്തിനു അവിടെ പോകണം, ആര്‍ക്കുവേണ്ടി ഇതൊക്കെ ചെയ്യണം ... ഇത്രയും നാള്‍ എന്തുണ്ടാക്കി ഞാന്‍. ഒത്തിരിയൊത്തിരി ചോദ്യങ്ങള്‍ വിട്ടുമാറാതെ എന്റെ മനതാരില്‍ ഒരു പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പ് പോലെ നിറഞ്ഞിരുന്നു.


സ്വയം കണ്ടെത്തിയ ഉത്തരത്തില്‍ ഒരു ആശ്വാസമായ് നെടുവീര്‍പിട്ടുകൊണ്ട്‌ വീണ്ടും വായന തുടങ്ങിയപ്പോള്‍ അതാ ഉമ്മാടെ വിളി, മോനെ നീ കഴിക്കുന്നില്ലേ...? ഞാന്‍ കഴിച്ചു കഴിയാനായ്, ഇതാ വരുന്നു, ഭക്ഷണം കഴിക്കാനുള്ള ഒരു മനസീകാവസ്തയുണ്ടായിരുന്നെല്ലെങ്കിലും ഉമ്മ വാരിത്തന്ന ചോറിന്നുരുളകള്‍ എന്നെ രുചിയില്‍ വീഴ്ത്തി,
വയറു നിറയെ കഴിച്ചു. മാത്യത്ത്വത്തിന്റെ ഈ മധുരം നുകരുമ്പോള്‍ ഞാന്‍, ആ കണ്ണുകളില്‍ വിടരുന്നത്... മക്കളില്‍ നിന്നുള്ള പ്രതീക്ഷകളായിരുന്നു. പണിതീരാത്ത ഈ വീടിന്റെ ചുമരുകളില്‍ എന്റെ പ്രവാസ ജീവിതതിനുത്തരം കണ്ടെത്തി... എന്റെ മനസ്സായ പേപ്പറില്‍ വേദനയടക്കിപിടിച്ചു ഞാന്‍ ഇങ്ങനെ എഴുതി... "ഞാന്‍ വീണ്ടും ഒരു പ്രവാസിയായി...."

2 comments:

പള്ളിക്കുളം.. said...

ആശംസകൾ!!

Anonymous said...

പ്രവാസിയെന്നും പ്രവാസി തന്നെ ..ആശസകള്‍ ...

Popular Posts