About Me

My Photo
ചാച്ചന്‍
View my complete profile

എന്നോടൊപ്പം

ഈ വഴിയെ...

Chachan 2011. Powered by Blogger.
Nov 13, 2010

postheadericon അലിഞ്ഞു ചേരല്‍ !!!



കോളേജ് കഴിഞ്ഞു ഒത്തിരി കളിച്ചു, ശേഷം
കുളക്കരയില്‍ തന്നെ ആര്‍മാദിച്ചു കുളിച്ചു,
വീട്ടില്‍ എത്തിയപ്പോഴേക്കും കറന്റ്‌ പോയിരുന്നു.
‌ മെഴുകുതിരി വെളിച്ചത്തില്‍ പഠിക്കാനുള്ള ബുക്കെടുത്ത്,
തുടങ്ങാമെന്ന് വിചാരിച്ച അവന്റെ മനസ്സില്‍ ഇന്ന് കണക്കു ക്ലാസ്സില്‍
ചിന്തിച്ചിരിക്കുന്ന അവളുടെ മുഖം വിടാതെ പിന്‍തുടര്‍ന്നു. ആ ശാലീനതയില്‍
അവന്‍ പേനയെടുത്ത് താജ്മഹല്‍ പണിയാന്‍ തുടങ്ങി,
അവളെ കുറിച്ച് എഴുതി!!
"മുത്തെ നിനക്കൊരു മുത്തം തരട്ടെ, ഈ വരും ദിനങ്ങള്‍ നിനക്കുള്ളതാണ്
നിന്നെ തലോടി, തലോടി,..." വികാര നിര്‍ഭരമായ വരികള്‍ പിറവിയെടുക്കുമ്പോള്‍ അതാ
അമ്മച്ചീടെ വിളി , ടാ ഷാ മോനെ ... ഒന്ന് വന്നു അടുപ്പത്ത്
വെച്ചിരിക്കുന്ന അരി
തിളച്ചോന്നു നോക്കിയേ. ?
അരി തിളപ്പിച്ച്‌ ചോറാക്കി തിരിച്ചു വന്നപ്പോള്‍

പേന മെഴുകുതിരിയില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു..
ഒപ്പം അവളുടെ മുഖം അവന്റെ മനസ്സിലും...
picture courtesy: gangesindia.com

6 comments:

ഭായി said...

മിക്കവാറും പോസ്റ്റുകൾ വായിച്ചു. എല്ലാം നന്നായിട്ടുണ്ട്.
കുറഞ വരികളിലൂടെ ആശയം വ്യക്തമാക്കാനുള്ള ആശ്രമം വിജയിക്കുന്നുണ്ട്.
ആശംസകൾ!

ചാച്ചന്‍ said...

നല്ലത് വളരെ കുറവാണ് കിട്ടാറു,,, കളിപ്പിച്ചതല്ലല്ലോ.. ?
danx (അറിയില്ലെലും ഇതൊക്കെ അല്ലെ ജീവിതം .. അല്ലെ ?)

കവിയൂരാന്‍ said...

നന്നായിട്ടുണ്ട് ചാച്ചാ. അലിഞ്ഞലിഞ്ഞു ഇല്ലാതെ ആകുന്നതു ശ്രദ്ധിച്ചോണം.
"മെഴുകുതിരിയെ പോലെ മറ്റുള്ളവര്‍ക്ക് മാത്രമായി അലിഞ്ഞു തീരാതെ സ്വന്തത്തിനു വേണ്ടിയും അല്പം അല്പം ജീവിക്കുക" എന്ന് പണ്ട് ഏതോ കവി പറഞ്ഞിട്ടില്ലേ ?

ചാച്ചന്‍ said...

എന്നെ മെയിലിലൂടെ പലരും അലിയിച്ചു കൊണ്ടിരിക്കയാണ്...
ഞാന്‍ അലിയില്ല.. ആ കവി .. മഹാകവി ഒല്ലൂര്‍ വള്ളത്തോള്‍ അല്ലെ. ?

നാമൂസ് said...

അത്യാപത്തിലാണ് പ്രണയം ഏറ്റവും ഉദാത്തവും മഹത്തരവുമായി അനുഭവപ്പെടുന്നത്.

ചാച്ചന്‍ said...

നാമൂസ്ക്ക ശെരിയാണ്‌

Popular Posts