About Me

My Photo
ചാച്ചന്‍
View my complete profile

എന്നോടൊപ്പം

ഈ വഴിയെ...

Chachan 2011. Powered by Blogger.
Dec 18, 2010

postheadericon "ഒരു ഉറക്കം കെടുത്തിയ കഥ"


ഒരു കട്ടില്‍ കൂടുതലായിരുന്നിട്ടും , എന്നെ ഉറക്കാന്‍ അവക്കായില്ല,, മറിഞ്ഞും തിരിഞ്ഞും കിടന്നിട്ടും ഒരു രക്ഷയുമില്ല.
സ്പെക്ടറും രാജയുടെ മുഖം ഒരു രാക്ഷസനെ പോലെ എന്റെ മുന്നില്‍ തെളിഞ്ഞു, ഹോ,, ഇതിനടിയില്‍ അതും... ഉറക്കം
പേടിച്ചോടി !!! ഒരു രക്ഷയുമില്ല.. ഞാന്‍ പല ആശയങ്ങളിലൂടെയും കടന്നു പോയി, എന്ത് ചെയ്യണം എന്ന് ചിന്തിച്ചപ്പോഴാണ് , കുറച്ചു ദിവസായി മലയാളം ബ്ലോഗേഴ്സ് പൊറുതി തന്നിട്ടില്ല,,,
ഓഫീസിലെ മെയിലിലേക്ക് ജിമെയില്‍ നോടിഫികെഷന്‍സ്,ഡിലീറ്റ് ചെയ്തു മടുത്തു,,, എന്തായാലും അതൊന്നു നോക്കിയിട്ട് തന്നെ കാര്യം,,ഒപ്പം എന്റെ ഫാമും,
എന്തായാലും ഒരു ശുഭ കാര്യം ചെയ്യാന്‍ പോകയല്ലേ.. മധുരം കഴിക്കാന്‍ പോയപ്പോള്‍ പഞ്ചസാരയില്ല , കുറച്ചു വെള്ളം എടുത്തു കുടിച്ചു, പെട്ടി ഓണ്‍ ചെയ്തു, സമയം 12 :26 ,
ചെന്ന് കയറിയത് ഉസ്മന്ക്കാടെ തട്ടുകടയില്‍... നീട്ടി പരത്തി ഇക്ക ഒരു ദോശ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്,, ടേസ്റ്റ് നോക്കി , കൊള്ളാം,
കഴിഞ്ഞു ഞാന്‍ കിരണിന്റെ കരിമണി മാലയില്‍ തൊട്ടുനോക്കി, എന്റെ ഓര്‍മ്മകള്‍ 9 -ല്‍ പഠിക്കുമ്പോള്‍ കന്യാകുമാരിയില്‍ പോയത് ഓര്‍മിപ്പിച്ചു, 85 രൂപയ്ക്കു കരിമണി മാല വില്‍ക്കാന്‍ വന്ന
തമിഴന്റെ വയറ്റത്ത് അടിച്ചു 3രൂപക്ക് അടിച്ചു മാറ്റിയതും,,, എന്തൊക്കെ ആയാലും ആ ഡിസൈന്‍

എനിക്കിഷ്ടായി, അവിടുന്നും ഇറങ്ങി,
ഒരു സിംഹ കൂട്ടിലെക്കാണ് ചെന്നെത്തിയത്, യഥാ യഥാ ഹി ദര്മസ്യ എന്ന വരികള്‍ മനസ്സില്‍ ഈണം തെറ്റാതെ മെല്ലെ ഒരുവിട്ടു, , തിരിഞ്ഞ മുഖവുമായി "ഞാനും എന്റെ ബ്ലോഗും പാവമാ " അവിടെയെത്തി, , പെണ്ണുങ്ങളുടെ പേരിലുള്ള ബ്ലോഗ്‌ കണ്ടാല്‍. ചാടിക്കയറും അല്ലെ.. ? ബ്ലോഗരെ പറ്റി, അനീശേട്ടനെ പറ്റി, കസിന്‍ ആതിരയെ പറ്റി, അഭിയേട്ടനെ പറ്റി, കുടുംബ ബ്ലോഗ്‌ !!! പിന്നെ ഒന്നും നോക്കിയില്ല, ചാടിയിറങ്ങി, സമയം 12 :48
ഉറക്കം വരാത്തതിനെ പറ്റി, , ചിന്തിച്ചു ചിന്തിച്ചു,, കിട്ടിയ ഉത്തരവുമായി , ചാടി എഴുന്നേറ്റു , ഒരു ഗ്ലാസ്‌ വെള്ളം കൂടി കുടിച്ചു, യുറേക്ക,, യുറേക്ക,,,!!!
ഉത്തരം അടുത്ത ലക്കത്തില്‍,,,,,ഞാന്‍ സിസ്റ്റം ഓഫ്‌ ചെയ്യാന്‍ പോലും സമയം കിട്ടിയില്ല. ഞാന്‍ വീണു.. !!! 12 :54

4 comments:

Noushad Koodaranhi said...

എനിക്ക് തോന്നി തോന്നി, നിങ്ങളുടെ മനസ്സില്‍ പലതു തോന്നും - എന്നാലും ഈ തോന്നലുകള്‍ നില്‍ക്കുമോ? എനിക്ക് തോന്നുന്നില്ല..

ഹി ഹി......

ജുവൈരിയ സലാം said...

ഉറങ്ങി. സമാധാനമായി;

vkshameel said...

സത്യത്തില്‍ എന്താ സംഭവിച്ചത്....

നാമൂസ് said...

ഈ സഹൃദയത്വം ഞാനും ആഗ്രഹിക്കുന്നു. ഇത്തരം ഉറക്കം നഷ്ടപ്പെടുന്ന രാത്രികളില്‍ അവിടം സന്ദര്‍ശിക്കുക. എന്‍റെ തൌദാരത്തെ കേള്‍ക്കാം.!! ചില നാമൂസുകളും..!!

Popular Posts