About Me

My Photo
ചാച്ചന്‍
View my complete profile

എന്നോടൊപ്പം

ഈ വഴിയെ...

Chachan 2011. Powered by Blogger.
Dec 20, 2010

postheadericon കിതപ്പുകള്‍


"ഈ കിതപ്പുകള്‍,
സുഖമുള്ള ജീവിതത്തിനോ, സമാധാനത്തിനോ വേണ്ടിയായിരുന്നില്ല..പകരം നിശ്ചലമാക്കപെട്ട സാംസ്ക്കാരിക മൂല്യങ്ങളുടെ ഉണര്‍വിനാണ്,,,"
യുവ തലമുറ രോഷം കൊള്ളുന്നത്‌ കിതക്കാതെ ഓടിക്കൊണ്ടിരുന്ന മദ്രാസ്‌ മെയിലിന്റെ മൂന്നാമത്തെ കമ്പാര്‍ട്ട് മെന്റിന്റെ ജനലരികില്‍ കിതച്ചു കൊണ്ടവള്‍ ഓര്‍ത്തു, ഇല്ല ഇതൊന്നും സത്യമല്ല, സ്വന്തം സുഖം ഏതു തരത്തിലും കീഴ്പെടുത്താന്‍,
ധാര്‍മിക മൂല്യങ്ങളെ ചവറ്റു കൂപ്പയിലേക്ക് തള്ളുന്ന ജയ് വിളികള്‍ ..മനസ്സിലാക്കാന്‍ ഒത്തിരി സമയം എടുത്തു...അതിന്റെ വിലയോ .... ബന്ധങ്ങളും മൂല്യങ്ങളും നഷ്ടപെട്ട, നഷ്ടപെടുത്തിയ എന്തെങ്കിലും വിലയുണ്ടെങ്കില്‍ അത് ശരീരത്തിന് മാത്രമുന്ടെന്നു തിരിച്ചറിഞ്ഞ അബലയായ സ്ത്രീ !!!അതെ പിറുപിറുത്തു കൊണ്ട് അവള്‍ ആര്‍ക്കോ വേണ്ടി മാറ്റിവെച്ച ഒരിത്തിരി കണ്ണീരും അവളുടെ ശാലീനമായ മുഖം കഴുകി കൊണ്ടിരുന്നു,,,


ചുറ്റുപാടുകളെ അവള്‍ വെറുത്തിരുന്നു, കിതപ്പിനെ നിയന്ത്രിക്കാനുള്ള യാത്ര,അകത്തളങ്ങളില്‍ അത് നിയന്ത്രണ ആതീതമായി തോന്നി. ശാലീനമായ ആ സൌന്ദര്യത്തില്‍ ചിരി എങ്ങോ പോയി മറഞ്ഞിരുന്നു, പ്രകൃതി എന്ന ചിത്രകാരന്‍ അവന്റെ കാന്‍വാസില്‍ പച്ചപ്പുകള്‍ വേഗതയുടെ താളങ്ങളില്‍ കറുപ്പിലേക്ക്‌ ചാലിച്ച് കൊണ്ടിരുന്നു,,,അവളുടെ മനസ്സിലെ ഇരുട്ടുമായി അവ യോജിക്കാന്‍ തുടങ്ങി,കഴിഞ്ഞു പോയ കാര്യങ്ങള്‍ മനസ്സിന്റെ തലങ്ങളില്‍ ഒരാവര്‍ത്തികൂടി പിന്തുടരെന്നുന്നു തോന്നി,അതിനു വഴങ്ങാതെ മുന്നില്‍ ഇരുന്ന ആ സുന്ദരിയായ കൊച്ചുവാവയില്‍ അവള്‍ അലിയാന്‍ തുടങ്ങി...മാറി മാറി നോക്കി,കണ്ണുകളില്‍ സംഗതികളില്ലാത്ത സംഗീതം ഒഴുകി,,

ഞാനൊന്ന് എടുത്തോട്ടെ.!!!.മുന്നിലുരുന്ന യുവ ദമ്പതികളോട് അവളുടെ നിസ്സഹായമായ ചോദ്യം.
പരിചയമില്ലെലും സമ്മതം കൊടുക്കാതിരിക്കാന്‍ അവര്‍ക്കായില്ല, അതിനുമാത്രം എന്തോ അവളുടെ ശാലീനമായ മുഖത്ത് നിഴലിക്കുന്നതായി അവള്‍ക്കു തോന്നിക്കാണും.ആ സമ്മതം അടച്ചു കൊണ്ടിരുന്ന വാതിലുകളില്‍ വീണ്ടും വിള്ളലുകള്‍ ഉണ്ടാക്കി, ആ സ്പര്‍ശം, നിഷ്കളങ്കമായ ചിരി...ആ അമ്മയില്‍
സ്ത്രീത്വത്തിന്റെ അലകള്‍ ആടിയുലഞ്ഞു, അവരുടെ മിഴികള്‍ നനഞ്ഞു, "സ്വന്തം കൊച്ചിനെ വിധിക്ക് മുന്നിലേക്ക്‌ അടിയറ വെക്കേണ്ടിവന്ന ഏതോരു അമ്മയും കരഞ്ഞു പോകും" അവളുടെ മനസ്സ് അധ്യാപകന്റെ വെള്ളകുപ്പായം അണിഞ്ഞു. ഒത്തിരി ചോദ്യങ്ങള്‍ ആ മനസ്സിനെ കൂടുതല്‍ തളര്‍ത്തി, അശാന്തതയില്‍ തിങ്ങി നിന്നിരുന്ന അവര്‍ പൊട്ടിപൊട്ടി കരഞ്ഞു,,, കാര്യം മനസ്സിലാവാതെ യുവ ദമ്പതികളും....

സുഖമായ് ഉറങ്ങട്ടെയെന്നു സയ്കൊലജിസ്റ്റ്‌ യുവ ദമ്പതികള്‍ വിചാരിച്ചതും മുംബയിലെ മലാടില്‍ ട്രെയിന്‍ നിറുത്തിയപ്പോള്‍, വീട്ടിലേക്കു വിളിച്ചുകൊണ്ടു പോയതും മനുഷ്യത്വം നശിച്ചിട്ടില്ലാത്ത കുറച്ചു പേരെങ്കിലും ഉണ്ടെന്നു അവളുടെ ബോധമനസ്സ് പിറുപിറുതില്ല എങ്കിലും അവളുടെ മുഖത്ത് കാണാമായിരുന്നു.അപ്പോഴും അവളുടെ കണ്ണുകള്‍ ആ പിഞ്ചു കുഞ്ഞില്‍ ആയിരുന്നു...ദമ്പതികളുടെ നിര്‍ബന്ധത്തില്‍ അവളുടെ കാര്യങ്ങള്‍ കണ്ണീരോടെ പറയാന്‍ തുടങ്ങി,

കോളേജ് കാലത്ത്,
"ഈ കിതപ്പുകള്‍,
സുഖമുള്ള ജീവിതത്തിനോ, സമാധാനത്തിനോ വേണ്ടിയായിരുന്നില്ല..പകരം
നിശ്ചലമാക്കപെട്ട സാംസ്ക്കാരിക മൂല്യങ്ങളുടെ ഉണര്‍വിനാണ്,,,"
ഈ വാക്കുകളില്‍ രോഷം കൊണ്ട നടന്നിരുന്ന എന്റെ കോളേജിലെ യുവതാരത്തെ തന്നെയാണ് ഞാന്‍ വിവാഹം ചെയ്തത്, അതൊരു പ്രേമ വിവാഹം ആയിരുന്നില്ല, സ്വത്തിനോ, മത മൂല്യങ്ങള്‍ക്കോ ഒരു കോട്ടം വരുത്താതെ വീട്ടുകാര്‍ക്കും താല്പര്യമായ വിവാഹം, സ്വസ്ഥമായി പോയിരുന്ന ജീവിത കാലത്തിലെ സൌഭാഗ്യം ആയി ഒരു പെങ്കൊച്ചും,,,സ്വസ്ഥത പുറം ചമയങ്ങളില്‍ നിന്നുണ്ടാകുന്ന ബാലിശമായ
സുഖം അല്ലെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നില്ല.. മറിച്ച് പറഞ്ഞാല്‍ ധാര്‍മിക മൂല്യങ്ങളെ എന്തെന്ന് വാക്കില്‍ ഒളിപ്പിച്ച ,അയാളെ ഞാന്‍ മനസ്സിലാക്കാന്‍ വൈകി പോയി. ഒരു ദിവസം പുറത്തു പോയി വീട്ടിലെത്തിയ ഞാന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന എന്റെ ഇഷ്ടപെട്ട, ദരിദ്രരായ , ആരോടും പരിതപിക്കാനില്ലാത്ത എന്റെ അയല്പക്കകാരിയായ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിയുടെ മരണം കണ്ടപ്പോള്‍, ഇതെന്റെ യുവ ധാര്‍മിക മൂല്യ പ്രസ്ഥാനങ്ങള്‍ക്ക് വഴി കാണിച്ചു കൊടുക്കുന്ന..ഭര്‍ത്താവിന്റെ കയ്യുകൊണ്ടാണ് എന്നറിഞ്ഞതും, എന്റെ മകള്‍ക്കും ഇതേ ഗതിയാണ് എന്നോര്‍ത്ത്.. എന്റെ പോന്നു മോളെ ഞാന്‍ ... വിഷം കൊടുത്തു എന്നെന്നേക്കുമായി ഉറക്കി ....പൊട്ടി പൊട്ടി കരഞ്ഞു കൊണ്ട് അവളുടെ വസ്ത്രങ്ങള്‍ എടുത്തു അവിടെ നിന്നും കിതപ്പിനൊരു ആശ്വാസം നല്‍കി പടിയിറങ്ങുമ്പോള്‍ , ഒരു ചോദ്യം ആ യുവ ദമ്പതികള്‍ക്ക് നേരെ അവള്‍ എറിഞ്ഞു..... "ഈ സുന്ദരിയായ പെണ്‍ കൊച്ചിനേം നിങ്ങള്ക്ക് കിട്ടുമോ....?"

8 comments:

hafeez said...

കൊള്ളാം . പക്ഷെ ഒന്നുകൂടി വ്യക്തത വരുത്താന്‍ ശ്രമിക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

ചാച്ചന്‍ said...

danx

അന്വേഷി said...

കൊള്ളാം പക്ഷെ ഫ്ലാഷ് ബാക്ക് അല്പം കൂടി ദീര്ഘിപ്പിക്കമായിരുന്നു എന്ന് തോനുന്നു .

തെച്ചിക്കോടന്‍ said...

കഥ കൊള്ളാം, നന്നായിരിക്കുന്നു.

A Point Of Thoughts said...

നന്നായിട്ടുണ്ടു എന്നു ഒറ്റവാക്കില്‍ പറഞ്ഞു നിറുത്തുന്നില്ല മനസ്സില്‍ തട്ടുന്നതു തന്നെ.... വായികുന്നവന്‍റെ കണ്ണു ഈറനണിയിക്കുന്ന ഒന്നു തന്നെ....

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

തരക്കേടില്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ആശംസകളോടെ.

ആചാര്യന്‍ said...

നന്നായിരിക്കുന്നു...സമകാലികം അല്ലെ..ആശംസകള്‍

Popular Posts