About Me

My Photo
ചാച്ചന്‍
View my complete profile

എന്നോടൊപ്പം

ഈ വഴിയെ...

Chachan 2011. Powered by Blogger.
Dec 31, 2010

postheadericon "വ്യത്യസ്തത"എങ്ങും കൂര്‍ക്കം വലികള്‍
ചിലരില്‍ ഉറക്കപ്പിച്ചുകള്‍
ഇരുട്ടും ശബ്ദവും
കാതിനും കണ്ണിനും
വിപരീത ആര്‍പ്പുവിളികള്‍

ഉണര്‍ന്നിരിക്കുന്നു ഞാന്‍
ചിന്തയില്‍ മുഴുകിയല്ല,
മഴ നനഞ്ഞു നടന്നില്ല,
അവളുമായി സല്ലപിച്ചില്ല,
ഉമ്മയുടെ കണ്ണുനീര്‍ കണ്ടില്ല,

ഇടയ്ക്കിടെ ഉറങ്ങുന്നവരെ
നോക്കുന്നു, ചിരിക്കുന്നു..
ഇരുട്ടിലും പ്രസന്നതയുടെ
സുഖത്തിന്റെ വാതായനങ്ങള്‍
തുറക്കുന്ന ശബ്ദം.
സുഖം, അതെ സുഖം
എന്തെന്നില്ലാത്ത,,,

നോക്കുന്നുണ്ടെങ്കിലും,
സമയ സൂചികള്‍ ജോലികളില്‍
ആത്മാര്‍ഥത പൂണ്ടി.
മാറ്റം ഇരുട്ടില്‍ നിന്നും
വെളിച്ചവും ശബ്ദവും
കുളിച്ചൊരുങ്ങി,
അന്നത്തിനായ് ജോലികളില്‍-
എല്ലാവരും,
ഞാനുറങ്ങുന്നു..

ചോദ്യമായമ്പുകള്‍,
ഇന്നലെ ?!!!
എല്ലാവരും ഉറങ്ങി---
എനിക്കും വേണ്ടേ ഒരു "വ്യത്യസ്തത"

postheadericon -- നിശ്ശബ്ദത -ഒഴിഞ്ഞു കിടക്കുന്നു
മനസ്സ്
തുല്യമായിവിടെ
കിടക്കയും.
പുറത്തു അലറുന്നവര്‍
കളിയാക്കി ചിരിക്കുന്നവര്‍
ഒപ്പം മഴത്തുള്ളിയുടെ
ചാഞ്ചാട്ടവും, അവനും...
ഇല്ല, അകത്തളങ്ങളില്‍
ഏകാന്തതയുടെ നിശ്ശബ്ദത
വിടപറയാന്‍ നിമിഷങ്ങള്‍,
സ്വപ്‌നങ്ങള്‍ തലപൊക്കി കഴിഞ്ഞു
യാത്രകള്‍, അനുഭവ കുറിപ്പുകള്‍,
സല്ലാപങ്ങള്‍,
ദൂരമാപിനിയിലൂടെ നോക്കുന്നു.
ഒഴിഞ്ഞ മനസ്സുമായ്
കളിയാക്കിയവര്‍, ചിരിച്ചവര്‍
ഒഴിയാത്ത മനസ്സുമായ്
മുഴുവനായ് കിടക്കയും...

Dec 20, 2010

postheadericon കിതപ്പുകള്‍


"ഈ കിതപ്പുകള്‍,
സുഖമുള്ള ജീവിതത്തിനോ, സമാധാനത്തിനോ വേണ്ടിയായിരുന്നില്ല..പകരം നിശ്ചലമാക്കപെട്ട സാംസ്ക്കാരിക മൂല്യങ്ങളുടെ ഉണര്‍വിനാണ്,,,"
യുവ തലമുറ രോഷം കൊള്ളുന്നത്‌ കിതക്കാതെ ഓടിക്കൊണ്ടിരുന്ന മദ്രാസ്‌ മെയിലിന്റെ മൂന്നാമത്തെ കമ്പാര്‍ട്ട് മെന്റിന്റെ ജനലരികില്‍ കിതച്ചു കൊണ്ടവള്‍ ഓര്‍ത്തു, ഇല്ല ഇതൊന്നും സത്യമല്ല, സ്വന്തം സുഖം ഏതു തരത്തിലും കീഴ്പെടുത്താന്‍,
ധാര്‍മിക മൂല്യങ്ങളെ ചവറ്റു കൂപ്പയിലേക്ക് തള്ളുന്ന ജയ് വിളികള്‍ ..മനസ്സിലാക്കാന്‍ ഒത്തിരി സമയം എടുത്തു...അതിന്റെ വിലയോ .... ബന്ധങ്ങളും മൂല്യങ്ങളും നഷ്ടപെട്ട, നഷ്ടപെടുത്തിയ എന്തെങ്കിലും വിലയുണ്ടെങ്കില്‍ അത് ശരീരത്തിന് മാത്രമുന്ടെന്നു തിരിച്ചറിഞ്ഞ അബലയായ സ്ത്രീ !!!അതെ പിറുപിറുത്തു കൊണ്ട് അവള്‍ ആര്‍ക്കോ വേണ്ടി മാറ്റിവെച്ച ഒരിത്തിരി കണ്ണീരും അവളുടെ ശാലീനമായ മുഖം കഴുകി കൊണ്ടിരുന്നു,,,


ചുറ്റുപാടുകളെ അവള്‍ വെറുത്തിരുന്നു, കിതപ്പിനെ നിയന്ത്രിക്കാനുള്ള യാത്ര,അകത്തളങ്ങളില്‍ അത് നിയന്ത്രണ ആതീതമായി തോന്നി. ശാലീനമായ ആ സൌന്ദര്യത്തില്‍ ചിരി എങ്ങോ പോയി മറഞ്ഞിരുന്നു, പ്രകൃതി എന്ന ചിത്രകാരന്‍ അവന്റെ കാന്‍വാസില്‍ പച്ചപ്പുകള്‍ വേഗതയുടെ താളങ്ങളില്‍ കറുപ്പിലേക്ക്‌ ചാലിച്ച് കൊണ്ടിരുന്നു,,,അവളുടെ മനസ്സിലെ ഇരുട്ടുമായി അവ യോജിക്കാന്‍ തുടങ്ങി,കഴിഞ്ഞു പോയ കാര്യങ്ങള്‍ മനസ്സിന്റെ തലങ്ങളില്‍ ഒരാവര്‍ത്തികൂടി പിന്തുടരെന്നുന്നു തോന്നി,അതിനു വഴങ്ങാതെ മുന്നില്‍ ഇരുന്ന ആ സുന്ദരിയായ കൊച്ചുവാവയില്‍ അവള്‍ അലിയാന്‍ തുടങ്ങി...മാറി മാറി നോക്കി,കണ്ണുകളില്‍ സംഗതികളില്ലാത്ത സംഗീതം ഒഴുകി,,

ഞാനൊന്ന് എടുത്തോട്ടെ.!!!.മുന്നിലുരുന്ന യുവ ദമ്പതികളോട് അവളുടെ നിസ്സഹായമായ ചോദ്യം.
പരിചയമില്ലെലും സമ്മതം കൊടുക്കാതിരിക്കാന്‍ അവര്‍ക്കായില്ല, അതിനുമാത്രം എന്തോ അവളുടെ ശാലീനമായ മുഖത്ത് നിഴലിക്കുന്നതായി അവള്‍ക്കു തോന്നിക്കാണും.ആ സമ്മതം അടച്ചു കൊണ്ടിരുന്ന വാതിലുകളില്‍ വീണ്ടും വിള്ളലുകള്‍ ഉണ്ടാക്കി, ആ സ്പര്‍ശം, നിഷ്കളങ്കമായ ചിരി...ആ അമ്മയില്‍
സ്ത്രീത്വത്തിന്റെ അലകള്‍ ആടിയുലഞ്ഞു, അവരുടെ മിഴികള്‍ നനഞ്ഞു, "സ്വന്തം കൊച്ചിനെ വിധിക്ക് മുന്നിലേക്ക്‌ അടിയറ വെക്കേണ്ടിവന്ന ഏതോരു അമ്മയും കരഞ്ഞു പോകും" അവളുടെ മനസ്സ് അധ്യാപകന്റെ വെള്ളകുപ്പായം അണിഞ്ഞു. ഒത്തിരി ചോദ്യങ്ങള്‍ ആ മനസ്സിനെ കൂടുതല്‍ തളര്‍ത്തി, അശാന്തതയില്‍ തിങ്ങി നിന്നിരുന്ന അവര്‍ പൊട്ടിപൊട്ടി കരഞ്ഞു,,, കാര്യം മനസ്സിലാവാതെ യുവ ദമ്പതികളും....

സുഖമായ് ഉറങ്ങട്ടെയെന്നു സയ്കൊലജിസ്റ്റ്‌ യുവ ദമ്പതികള്‍ വിചാരിച്ചതും മുംബയിലെ മലാടില്‍ ട്രെയിന്‍ നിറുത്തിയപ്പോള്‍, വീട്ടിലേക്കു വിളിച്ചുകൊണ്ടു പോയതും മനുഷ്യത്വം നശിച്ചിട്ടില്ലാത്ത കുറച്ചു പേരെങ്കിലും ഉണ്ടെന്നു അവളുടെ ബോധമനസ്സ് പിറുപിറുതില്ല എങ്കിലും അവളുടെ മുഖത്ത് കാണാമായിരുന്നു.അപ്പോഴും അവളുടെ കണ്ണുകള്‍ ആ പിഞ്ചു കുഞ്ഞില്‍ ആയിരുന്നു...ദമ്പതികളുടെ നിര്‍ബന്ധത്തില്‍ അവളുടെ കാര്യങ്ങള്‍ കണ്ണീരോടെ പറയാന്‍ തുടങ്ങി,

കോളേജ് കാലത്ത്,
"ഈ കിതപ്പുകള്‍,
സുഖമുള്ള ജീവിതത്തിനോ, സമാധാനത്തിനോ വേണ്ടിയായിരുന്നില്ല..പകരം
നിശ്ചലമാക്കപെട്ട സാംസ്ക്കാരിക മൂല്യങ്ങളുടെ ഉണര്‍വിനാണ്,,,"
ഈ വാക്കുകളില്‍ രോഷം കൊണ്ട നടന്നിരുന്ന എന്റെ കോളേജിലെ യുവതാരത്തെ തന്നെയാണ് ഞാന്‍ വിവാഹം ചെയ്തത്, അതൊരു പ്രേമ വിവാഹം ആയിരുന്നില്ല, സ്വത്തിനോ, മത മൂല്യങ്ങള്‍ക്കോ ഒരു കോട്ടം വരുത്താതെ വീട്ടുകാര്‍ക്കും താല്പര്യമായ വിവാഹം, സ്വസ്ഥമായി പോയിരുന്ന ജീവിത കാലത്തിലെ സൌഭാഗ്യം ആയി ഒരു പെങ്കൊച്ചും,,,സ്വസ്ഥത പുറം ചമയങ്ങളില്‍ നിന്നുണ്ടാകുന്ന ബാലിശമായ
സുഖം അല്ലെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നില്ല.. മറിച്ച് പറഞ്ഞാല്‍ ധാര്‍മിക മൂല്യങ്ങളെ എന്തെന്ന് വാക്കില്‍ ഒളിപ്പിച്ച ,അയാളെ ഞാന്‍ മനസ്സിലാക്കാന്‍ വൈകി പോയി. ഒരു ദിവസം പുറത്തു പോയി വീട്ടിലെത്തിയ ഞാന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന എന്റെ ഇഷ്ടപെട്ട, ദരിദ്രരായ , ആരോടും പരിതപിക്കാനില്ലാത്ത എന്റെ അയല്പക്കകാരിയായ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിയുടെ മരണം കണ്ടപ്പോള്‍, ഇതെന്റെ യുവ ധാര്‍മിക മൂല്യ പ്രസ്ഥാനങ്ങള്‍ക്ക് വഴി കാണിച്ചു കൊടുക്കുന്ന..ഭര്‍ത്താവിന്റെ കയ്യുകൊണ്ടാണ് എന്നറിഞ്ഞതും, എന്റെ മകള്‍ക്കും ഇതേ ഗതിയാണ് എന്നോര്‍ത്ത്.. എന്റെ പോന്നു മോളെ ഞാന്‍ ... വിഷം കൊടുത്തു എന്നെന്നേക്കുമായി ഉറക്കി ....പൊട്ടി പൊട്ടി കരഞ്ഞു കൊണ്ട് അവളുടെ വസ്ത്രങ്ങള്‍ എടുത്തു അവിടെ നിന്നും കിതപ്പിനൊരു ആശ്വാസം നല്‍കി പടിയിറങ്ങുമ്പോള്‍ , ഒരു ചോദ്യം ആ യുവ ദമ്പതികള്‍ക്ക് നേരെ അവള്‍ എറിഞ്ഞു..... "ഈ സുന്ദരിയായ പെണ്‍ കൊച്ചിനേം നിങ്ങള്ക്ക് കിട്ടുമോ....?"
Dec 18, 2010

postheadericon "ഒരു ഉറക്കം കെടുത്തിയ കഥ"


ഒരു കട്ടില്‍ കൂടുതലായിരുന്നിട്ടും , എന്നെ ഉറക്കാന്‍ അവക്കായില്ല,, മറിഞ്ഞും തിരിഞ്ഞും കിടന്നിട്ടും ഒരു രക്ഷയുമില്ല.
സ്പെക്ടറും രാജയുടെ മുഖം ഒരു രാക്ഷസനെ പോലെ എന്റെ മുന്നില്‍ തെളിഞ്ഞു, ഹോ,, ഇതിനടിയില്‍ അതും... ഉറക്കം
പേടിച്ചോടി !!! ഒരു രക്ഷയുമില്ല.. ഞാന്‍ പല ആശയങ്ങളിലൂടെയും കടന്നു പോയി, എന്ത് ചെയ്യണം എന്ന് ചിന്തിച്ചപ്പോഴാണ് , കുറച്ചു ദിവസായി മലയാളം ബ്ലോഗേഴ്സ് പൊറുതി തന്നിട്ടില്ല,,,
ഓഫീസിലെ മെയിലിലേക്ക് ജിമെയില്‍ നോടിഫികെഷന്‍സ്,ഡിലീറ്റ് ചെയ്തു മടുത്തു,,, എന്തായാലും അതൊന്നു നോക്കിയിട്ട് തന്നെ കാര്യം,,ഒപ്പം എന്റെ ഫാമും,
എന്തായാലും ഒരു ശുഭ കാര്യം ചെയ്യാന്‍ പോകയല്ലേ.. മധുരം കഴിക്കാന്‍ പോയപ്പോള്‍ പഞ്ചസാരയില്ല , കുറച്ചു വെള്ളം എടുത്തു കുടിച്ചു, പെട്ടി ഓണ്‍ ചെയ്തു, സമയം 12 :26 ,
ചെന്ന് കയറിയത് ഉസ്മന്ക്കാടെ തട്ടുകടയില്‍... നീട്ടി പരത്തി ഇക്ക ഒരു ദോശ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്,, ടേസ്റ്റ് നോക്കി , കൊള്ളാം,
കഴിഞ്ഞു ഞാന്‍ കിരണിന്റെ കരിമണി മാലയില്‍ തൊട്ടുനോക്കി, എന്റെ ഓര്‍മ്മകള്‍ 9 -ല്‍ പഠിക്കുമ്പോള്‍ കന്യാകുമാരിയില്‍ പോയത് ഓര്‍മിപ്പിച്ചു, 85 രൂപയ്ക്കു കരിമണി മാല വില്‍ക്കാന്‍ വന്ന
തമിഴന്റെ വയറ്റത്ത് അടിച്ചു 3രൂപക്ക് അടിച്ചു മാറ്റിയതും,,, എന്തൊക്കെ ആയാലും ആ ഡിസൈന്‍

എനിക്കിഷ്ടായി, അവിടുന്നും ഇറങ്ങി,
ഒരു സിംഹ കൂട്ടിലെക്കാണ് ചെന്നെത്തിയത്, യഥാ യഥാ ഹി ദര്മസ്യ എന്ന വരികള്‍ മനസ്സില്‍ ഈണം തെറ്റാതെ മെല്ലെ ഒരുവിട്ടു, , തിരിഞ്ഞ മുഖവുമായി "ഞാനും എന്റെ ബ്ലോഗും പാവമാ " അവിടെയെത്തി, , പെണ്ണുങ്ങളുടെ പേരിലുള്ള ബ്ലോഗ്‌ കണ്ടാല്‍. ചാടിക്കയറും അല്ലെ.. ? ബ്ലോഗരെ പറ്റി, അനീശേട്ടനെ പറ്റി, കസിന്‍ ആതിരയെ പറ്റി, അഭിയേട്ടനെ പറ്റി, കുടുംബ ബ്ലോഗ്‌ !!! പിന്നെ ഒന്നും നോക്കിയില്ല, ചാടിയിറങ്ങി, സമയം 12 :48
ഉറക്കം വരാത്തതിനെ പറ്റി, , ചിന്തിച്ചു ചിന്തിച്ചു,, കിട്ടിയ ഉത്തരവുമായി , ചാടി എഴുന്നേറ്റു , ഒരു ഗ്ലാസ്‌ വെള്ളം കൂടി കുടിച്ചു, യുറേക്ക,, യുറേക്ക,,,!!!
ഉത്തരം അടുത്ത ലക്കത്തില്‍,,,,,ഞാന്‍ സിസ്റ്റം ഓഫ്‌ ചെയ്യാന്‍ പോലും സമയം കിട്ടിയില്ല. ഞാന്‍ വീണു.. !!! 12 :54
Nov 13, 2010

postheadericon അലിഞ്ഞു ചേരല്‍ !!!കോളേജ് കഴിഞ്ഞു ഒത്തിരി കളിച്ചു, ശേഷം
കുളക്കരയില്‍ തന്നെ ആര്‍മാദിച്ചു കുളിച്ചു,
വീട്ടില്‍ എത്തിയപ്പോഴേക്കും കറന്റ്‌ പോയിരുന്നു.
‌ മെഴുകുതിരി വെളിച്ചത്തില്‍ പഠിക്കാനുള്ള ബുക്കെടുത്ത്,
തുടങ്ങാമെന്ന് വിചാരിച്ച അവന്റെ മനസ്സില്‍ ഇന്ന് കണക്കു ക്ലാസ്സില്‍
ചിന്തിച്ചിരിക്കുന്ന അവളുടെ മുഖം വിടാതെ പിന്‍തുടര്‍ന്നു. ആ ശാലീനതയില്‍
അവന്‍ പേനയെടുത്ത് താജ്മഹല്‍ പണിയാന്‍ തുടങ്ങി,
അവളെ കുറിച്ച് എഴുതി!!
"മുത്തെ നിനക്കൊരു മുത്തം തരട്ടെ, ഈ വരും ദിനങ്ങള്‍ നിനക്കുള്ളതാണ്
നിന്നെ തലോടി, തലോടി,..." വികാര നിര്‍ഭരമായ വരികള്‍ പിറവിയെടുക്കുമ്പോള്‍ അതാ
അമ്മച്ചീടെ വിളി , ടാ ഷാ മോനെ ... ഒന്ന് വന്നു അടുപ്പത്ത്
വെച്ചിരിക്കുന്ന അരി
തിളച്ചോന്നു നോക്കിയേ. ?
അരി തിളപ്പിച്ച്‌ ചോറാക്കി തിരിച്ചു വന്നപ്പോള്‍

പേന മെഴുകുതിരിയില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു..
ഒപ്പം അവളുടെ മുഖം അവന്റെ മനസ്സിലും...
picture courtesy: gangesindia.com
Oct 17, 2010

postheadericon എന്റെ പ്രിയ വരികള്‍

ഒരു കുളിര്‍ തെന്നലായാണ് ആ വരികള്‍ എന്നില്‍ നിന്നും തെന്നി വീണത്‌ ....
എന്റെ പ്രണയിനിക്ക് വേണ്ടി ഞാന്‍ കടമെടുത്ത വരികള്‍

"ഇത്രമേല്‍ മണമുള്ള പൂവാണ്‌ നീയെന്നു നീയെന്നു
ആത്മസഖീ ഞാന്‍ അറിയുവാന്‍ വൈകിയോ.. ?"

ഇതെന്റെ സ്നേഹ സന്ദേശമായ്‌ അവളിലേക്ക് പകരുമ്പോള്‍ എനിക്കറിയാമായിരുന്നു അവളുടെ തോന്നലുകള്‍, അവളുടെ മനസ്സിന്റെ സ്പന്ദനങ്ങള്‍ ചില വരികളില്‍ സ്നേഹത്തിന്റെ തേങ്ങലായ് ഉടലെടുത്തപ്പോള്‍ ആഹ്ലാദത്തില്‍ ആടിയിരുന്ന എന്റെ കണ്ണ് ഇടയ്ക്കിടെ നനവിന്റെ സുഖം അറിയുന്നുണ്ടായിരുന്നു. ഇത്രയും നാള്‍ ആരും കാണാതെ മനസ്സിന്റെ ഏതോ ഒരു കോണില്‍ ഒളിപ്പിച്ചു വെച്ച മുത്തുമണികളെ പോലെ ഈ സ്നേഹം, അതിന്റെ വിങ്ങി പൊട്ടലുകള്‍... ആ നിമിഷം എന്നില്‍ മാറ്റത്തിന്റെ മറ്റൊരു ജാലകം തുറന്നിരുന്നു. മാതാവിന്റെ സാന്നിദ്യം തിരിച്ചുകിട്ടിയ അനാഥലയത്തിലെ കൊച്ചുകുട്ടിയുടെ മനസ്സ് പോലെ , ഞാനേതോ ലോകത്തിലേക്ക്‌ വീണിരുന്നു.

അവളിലൂടെ ഞാന്‍ നെയ്തതു രണ്ടു പേരുടെയും സ്വപ്നങ്ങള്‍ ആയിരുന്നു,
ആ കണ്ണുകളില്‍ ഞാന്‍ കണ്ടത് തുടിക്കുന്ന രണ്ടു ജീവനായിരുന്നു,
അവളുടെ ചിരികള്‍ സമ്മാനിച്ചത്‌ ഒത്തിരി നല്ല നിമിഷങ്ങള്‍ ആയിരുന്നു,


ഈ സുന്ദര നിമിഷങ്ങള്‍ക്കൊടുവില്‍ ,,, ഒരു ദിനം
എനിക്കവള്‍ സമ്മാനിച്ച വരികളില്‍ ഇങ്ങനെ കുറിച്ചിരുന്നു....

" നീയെനിക്ക് എന്നും പ്രിയമുള്ളവനായിരുന്നു,എനിക്കറിയാം എന്റെ മനസ്സിന്റെ വേദനകള്‍ നിന്റെതുമാണെന്ന്,പുതു ജീവിതത്തിനുള്ള തിരച്ചിലില്‍ ഞാന്‍ എന്റെ മാതാപിതാക്കളുടെ കരങ്ങളില്‍ അമര്‍ന്നിരിക്കുന്നു, നീ സമ്മാനിച്ച നിമിഷങ്ങളില്‍ തീര്‍ത്ത സ്വപ്ന ജീവിതത്തിനു കൂട്ടായ
തീരുമാനമെടുക്കാന്‍ എന്റെ മനസ്സ് നിസ്സഹായ ആയിരിക്കുന്നു, കാണുമെന്ന പ്രതീക്ഷയോടെ,
കാണണമെന്ന വിശ്വാസത്തോടെ, സ്വന്തം... "

ഒരു വരച്ചു തീരാത്ത ചിത്രം പോലെ അവള്‍ എന്നില്‍ നിന്നും മായുമ്പോള്‍ മനസ്സില്‍ വിഷമം ഉണ്ടായിരുന്നുവെങ്കിലും... അവള്‍ പറഞ്ഞത് പോലെ ഒരു നിസ്സഹായതയുടെ മറ്റൊരു ജീവന്‍ ഈ വരികളിലൂടെ നഷ്ടം നികത്തുകയായിരുന്നു,

"ഇത്രമേല്‍ മണമുള്ള പൂവാണ്‌ നീയെന്നു നീയെന്നു
ആത്മസഖീ ഞാന്‍ അറിയുവാന്‍ വൈകിയോ.. ?"
Oct 9, 2010

postheadericon വേതനംചത്തു കിടക്കുന്നു...
അഭിനയ മികവില്‍ വിതുമ്പി
കൂട്ടരായ്‌ പടികള്‍ ഇറങ്ങാന്‍ ആരുമില്ല,
കാണുവാന്‍ വന്നു കണ്ണീരൊപ്പാന്‍,
ഒന്നാശ്വസിപ്പിക്കാന്‍ ഒരു അയല്കൂട്ടമില്ലാ ,
സമത്വമെന്ന കൊടി കണക്കെ ദുര്‍ബലരാം -
സ്വയം പുകഴ്ത്ത്തുമാ വിഭാഗവും വന്നില്ലാ ...
മൊത്തം വേദനകളില്‍ കൂട്ടിച്ചേര്‍ക്കാന്‍ ,
വേതനം കിട്ടിയതുകൊണ്ടൊരു കൈകോട്ടു
മേടിച്ചു കുഴി മാന്തി ഞാന്‍ ,,,
കരഞ്ഞു കണ്ണീരൊപ്പി
പിരിഞ്ഞതിന്‍ വേദനയോര്ത്തല്ല
പോയെന് വേതനം ഓര്‍ത്തു ......
...
May 25, 2010

postheadericon മാറുന്ന ഹൃദയങ്ങള്‍,

യുവതലമുറക്കെന്തെന്നേന്‍
അമ്മയായ പെങ്ങള്‍തന്‍ ചോദ്യം ,
കാതിലിപ്പോഴും മുഴങ്ങുന്നിവിടെ .
ഉത്തരമില്ലാഞ്ഞിട്ടോ? അപ്രിയസത്യത്ത്തിന്‍
മുന്നില്‍ വിദേഷിയായ് മാറിയോ ഞാന്‍ .

പ്രായമായ് അനുഭവം,
നിഷ്കളങ്ക മനസ്സും കൂടിയായ്
നെല്ക്കതിരിനടരാന്‍ വാതായനം തുറന്നിവിടെ.
പതിയെ മാറുമാ പെങ്ങളവിടെ പ്രണയിനിയായ് ...
മാറ്റത്തിന്‍ അലയൊലികള്‍ക്ക് മൂകസാക്ഷിയായി
അതിശയോക്തി പടര്‍ന്നു പടുവ്ര്യക്ഷ്മായ് .

പെങ്ങള്‍ പ്രണയിനിയായ ചലനം ,
പ്രകൃതിതന്‍ വികൃതിയില്‍
നിലം പതിച്ചൊരു കെട്ടിടത്തിന്നടിയില്‍ -
നിലവിളിക്കും അര്‍ദ്ധജീവനായ് മാറിയെന്‍ ഈ പുഞ്ചിരി .

പ്രണയ പ്രയോഗത്തില്‍ പ്രായഭേദത്തിന്‍
വേലികള്‍ ഇല്ലയീ ആഖ്യാനം,
കാണുന്നതില്‍ ഇഷ്ട്ടം തീര്‍ക്കുമാ മനുഷ്യന്റെ പതനം .
പ്രപഞ്ച വര്‍ണ്ണശലഭമായ് നാരികള്‍
പ്രചരിക്കട്ടെയാശ്വാസമായ് .....

മാറുക സ്ത്രീത്വത്തിന്‍ വ്യക്തിത്വമിവിടെ
ഒരഗ്നിഗോളമായ്,കരിങ്കല്ലിന്‍ ശക്തിവിശേഷമായ്
മാറുന്ന ഹൃദയങ്ങളില്‍ , ...വഴികാട്ടിയായ്‌
May 12, 2010

postheadericon പരിഹാസം

ചിരിയാണ് എനിക്കിഷ്ടം
ചിരിക്കുന്നതിനെക്കാള്‍ എന്നെന്‍ തലക്കെട്ടിന്‍
വരികള്‍ പിറന്നപ്പോള്‍ ചിരിച്ചു നിങ്ങളെന്‍
തലകെട്ടിന്‍ പരിഹാസ്യമായ്‌ മാറിയില്ലായിരുന്നെങ്കില്‍...
ജനിക്കില്ലായിരുന്നിവിടയീ വരികള്‍,
ഒരോര്‍മ്മകുറിപ്പിന്‍ അവകാശിയായ്.
പരിഹാസം നിങ്ങളില്‍ ഹാസ്യമായ്,
ഏതോമനസ്സില്‍ ജനനമവിടെ ഇളിഭ്യനായ്‌
കാഴ്ച നിങ്ങളില്‍ സുന്ദര നിമിഷങ്ങള്‍ പടുത്തുയര്‍ത്തി
മറഞ്ഞു പോയൊരു നിമിഷത്തിന്‍ ചലനമായി
അത് കൈപിടിയില്‍ ഒതുക്കി മറ്റൊരുവന്‍, ചിരിതൂകിയാല്‍...
ഇളിഭ്യനായ് നിങ്ങളും ഈ ഭൂമിയില്‍ ഹാസ്യമായ്
നിങ്ങള്‍ക്കെന്തുണ്ട് വിലപേശാന്‍
ഭൂതങ്ങള്‍ ചികഞ്ഞാല്‍ തറവാട്
കാണാത്ത മാനുചര്‍ ആണെന്നു ഓര്‍ക്കുക പലരും,,,
എന്തിനീ പ്രഹസനം,
മറ്റുരോദനം
നിരോധിക്കാനായ് കഴിയാത്തത്ര ക്രൂരനായ്.
ഇതൊരു സുഖമല്ല, അനുഭൂതിയല്ല...
എങ്ങുമെത്താത്ത അഭിമാനത്തിന്‍
തേങ്ങല്‍ മാത്രം.....
Mar 18, 2010

postheadericon ഞാന്‍ വീണ്ടും ഒരു പ്രവാസിയായി

"കുട്ടേട്ടാ... ഒന്ന് നില്‍ക്കണേ. എനിക്കൊരു കാര്യം പറയാനുണ്ട്"
കഴിഞ്ഞ വെക്കേഷന് ചാള്‍സ് സെഫ്ട്ടിന്റെ "ദി ആട്ടോമാറ്റിക് മൂവ്മെന്റ് ഓഫ് ലൈഫിന്റെ"മലയാളവിവര്‍ത്തനം വായിച്ചുകൊണ്ടിരിക്കയായിരുന്നു റൂമില്‍ ഞാന്‍. ഈ കഥ വായിച്ചു തുടങ്ങിയപ്പോള്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന കുട്ടെട്ടനെയാണ് ഓര്‍മ്മ വന്നത്.

കുട്ടേട്ടന്‍ ജോലി കഴിഞ്ഞു തിരിച്ചു പോകുന്നതിന്റെ തലേദിവസം, ഷേവ് ചെയ്യുകയായിരുന്ന എന്റെയടുത് കുട്ടേട്ടന്‍ പറഞ്ഞ ഒത്തിരിയൊത്തിരി കടിച്ചാല്‍ പൊട്ടാത്ത സാഹിത്യം, എന്റെ മനസ്സിലെ ഡോള്‍ബി തിയ്യറ്ററില്‍ ചിത്രമായി കണ്ടുതുടങ്ങി. ആവശ്യത്തിനു മാത്രം സംസാരിച്ചിരുന്ന കുട്ടേട്ടന്‍ മാറ്റത്തിന്റെ പര്യായമായി മാറുകയായിരുന്നു ആ രാത്രി. എന്നില്‍ അതിശയം മാത്രമായിരുന്നില്ല, ചിരിയും കൂടി കലര്‍ന്ന്... എന്റെ മനസ്സുണര്‍ന്നു അതിനുപിന്നില്‍ അദ്ദേഹത്തെ പിടിച്ചുലച്ചത് എന്താണെന്നു ചിന്തിച്ചു. ജോലികഴിഞ്ഞ് പോകുന്ന പക്വതയാര്‍ന്ന മനസ്സിന്റെ വിതുമ്പലായിരുന്നോ ...? അതോ നാട്ടിലെത്താനുള്ള തിടുക്കമോ...?

ഇതൊക്കെ ഓര്‍ത്തപ്പോള്‍ എന്തായാലും കുട്ടേട്ടനെയൊന്നു വിളിച്ചുകളയാമെന്നു കരുതി മൊബൈല്‍ എടുത്തു വിളിച്ചു. ഒത്തിരി ബെല്ലടിച്ച് എടുക്കാതിരുന്നപ്പോള്‍ ഞാന്‍ സമയം നോക്കി. രാത്രി 8.10, ഉറങ്ങാന്‍ സമയം ആയിട്ടില്ലല്ലോ? ഇനി നാളെ ഒന്നുകൂടെ വിളിച്ച് നോക്കാമെന്ന് കരുതി കോള്‍ കട്ട് ചെയ്യാനായി മുതിരുമ്പോഴേക്കും അതാ അവിടുന്നു ഒരു മധുരസ്വരം
... ഹലോ, ആരാ ...?.
ഞാന്‍ ചോദിച്ചു .. കുട്ടെട്ടനില്ലേ ...?
അച്ഛന്‍ ഭച്ചണം കഴിക്കാണ് .
മോള്‍ടെ പേരെന്താ...?അമ്മുന്നാ, അച്ഛാ... അച്ഛനു ഫോണ്‍, കുട്ടേട്ടന്‍ ഫോണ്‍ എടുത്തു, കുറച്ചു സമയം സംസാരിച്ചു. സുഖാന്വേശനങ്ങല്‍കൊടുവില്‍ ആ മറഞ്ഞിരുന്ന സംഭാഷണത്തില്‍ നിന്നും എനിക്ക് മനസ്സിലായിരുന്നു അദ്ദേഹത്തിന്റെ ആനന്ദം,
പണികഴിഞ്ഞു വന്നു തമാശകള്‍ പറഞ്ഞു കുടുംബത്തോടോപ്പമിരുന്നു ഭക്ഷണം കഴിക്കുന്ന കുടുംബനാഥന്‍.

ഫോണ്‍ വെച്ച് എന്റെ കണ്ണുകള്‍ പുസ്തക താളുകളിലേക്ക് വേഗതയുള്ള വായനയില്‍ മുഴുകിയെങ്കിലും മനസ്സ് അപ്പോഴും നാട്ടിലെ കുടുംബത്തിനോടോപ്പവും, സുഹ്യുത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങളുടെ ആനന്ദം ,അത് മനസ്സില്‍ ഉണ്ടാക്കുന്ന സന്തോഷത്തിന്റെ മൂല്യം, അളക്കുകയായിരുന്നു...

ഇതിനു മണലാരണ്യത്തിലെ വിയര്‍പ്പിന്റെ ഗന്ധത്തില്‍ അലിഞ്ഞുപോയ നിമിഷത്തിനു പകരമായി കിട്ടുന്ന നാണയങ്ങള്‍ മതിയാകുമോ...? എന്തിനു അവിടെ പോകണം, ആര്‍ക്കുവേണ്ടി ഇതൊക്കെ ചെയ്യണം ... ഇത്രയും നാള്‍ എന്തുണ്ടാക്കി ഞാന്‍. ഒത്തിരിയൊത്തിരി ചോദ്യങ്ങള്‍ വിട്ടുമാറാതെ എന്റെ മനതാരില്‍ ഒരു പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പ് പോലെ നിറഞ്ഞിരുന്നു.


സ്വയം കണ്ടെത്തിയ ഉത്തരത്തില്‍ ഒരു ആശ്വാസമായ് നെടുവീര്‍പിട്ടുകൊണ്ട്‌ വീണ്ടും വായന തുടങ്ങിയപ്പോള്‍ അതാ ഉമ്മാടെ വിളി, മോനെ നീ കഴിക്കുന്നില്ലേ...? ഞാന്‍ കഴിച്ചു കഴിയാനായ്, ഇതാ വരുന്നു, ഭക്ഷണം കഴിക്കാനുള്ള ഒരു മനസീകാവസ്തയുണ്ടായിരുന്നെല്ലെങ്കിലും ഉമ്മ വാരിത്തന്ന ചോറിന്നുരുളകള്‍ എന്നെ രുചിയില്‍ വീഴ്ത്തി,
വയറു നിറയെ കഴിച്ചു. മാത്യത്ത്വത്തിന്റെ ഈ മധുരം നുകരുമ്പോള്‍ ഞാന്‍, ആ കണ്ണുകളില്‍ വിടരുന്നത്... മക്കളില്‍ നിന്നുള്ള പ്രതീക്ഷകളായിരുന്നു. പണിതീരാത്ത ഈ വീടിന്റെ ചുമരുകളില്‍ എന്റെ പ്രവാസ ജീവിതതിനുത്തരം കണ്ടെത്തി... എന്റെ മനസ്സായ പേപ്പറില്‍ വേദനയടക്കിപിടിച്ചു ഞാന്‍ ഇങ്ങനെ എഴുതി... "ഞാന്‍ വീണ്ടും ഒരു പ്രവാസിയായി...."

Mar 15, 2010

postheadericon തിരിച്ചുവരവ്

ശാലീനമായിരുന്നവള്‍
ശുക്രദശങ്ങളില്‍ വിരൂപിയായ്
മനതാരിന്‍ ശ്ര്യംഗാരങ്ങളില്‍
ഗ്രാമീണതന്‍ ചങ്ങലപൊട്ടിച്ചെറിഞ്ഞു
അന്യന്റെ ആജ്ഞ്ഞക്കായോടുന്നു
മാറ്റത്തിനശ്വയായ് ...

തളര്ന്നവശയായ്‌
കാലം തുണക്കാത്ത പാതയില്‍
വിധിയെപ്പഴിച്
ശരീരപ്രക്രിയയില്‍ അഭയം തേടുന്നു ...

അനിവാര്യമാം മാറ്റം ഒതുങ്ങിയില്ല,
ഹേതുവിലുത്തരം കണ്ടെത്തുവാന്‍
ജ്യോതിഷം സ്വായത്തമാക്കെണ്ടാതില്ലയിന്‍
സത്യം തുറക്കുന്നു .

ശന്തതക്കായ്‌ , അവള്‍
തിരിഞ്ഞു നടന്നു
വ്യക്തമല്ലാത്ത ദിശയിലേക്ക്
മനസ്സില്‍ നീറുന്ന കനലുകള്‍
ബാക്കിയായ്.

നരച്ച മുടിയില്‍ മനമുരുകുന്നു
പാതിവ്യക്തതയില്‍ ,
കണ്ണ്കളുറങ്ങുന്നു,
അഭംഗിയില്‍ ചിരിയൊതുങ്ങുന്നു,
മാറ്റം സമ്മാനിച്ച ഒത്തിരിമാറ്റവുമായ്‌
ഗ്രാമീണ ശാലീനത സൂക്ഷിക്കാന്‍...
അശ്വയായ്‌ തിരികെ, കൂട്ടിനു വിധിയും....

Mar 12, 2010

postheadericon വേര്‍പിരിയല്‍ പ്രസംഗം


"വേര്‍പിരിയല്‍ പ്രസംഗം" തുടക്കം ഇങ്ങനെയായിരുന്നു "ഞാന്‍ നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ എന്നോട് ക്ഷമിക്കുക, ഇവിടെയുണ്‍ടായിരുന്ന ഓരോ നിമിഷവും ഞാന്‍ സമ്മാനിച്ചത് വെറുപ്പുകളായിരുന്നു എന്നു എനിക്കറിയാം..."

പാര്‍ട്ടിയില്‍ ഉണ്‍ടായിരുന്നവരെല്ലാം മുഖത്തോട് മുഖം നോക്കി ആശ്ചര്യപൂര്‍വം...ബാക്കി വെച്ച വരികളിലേക്ക് കാതു കൂര്‍പ്പിചു ഇരുന്നു. കരഞ്ഞുകൊണ്ടു എന്റെ മുതലാളി വേര്‍പീരിയല്‍ ചടങ്ങില്‍ അദ്ദേഹത്തിന്റെ പ്രസംഗം തുടര്‍ന്നു.ക്രൂരമായ് വാക്കുകളാലും പെരുമാറ്റത്തിനാലും അറിയപ്പെട്ട അയാളുടെ വാക്കുകള്‍ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഞങ്ങളുടെ ഇടയില്‍ അതു ശൂന്യത നിറചു.അയാള്‍ കഥ തുടര്‍ന്നതും അറിയാതെ ഞങ്ങളെല്ലാവരുടെയും കണ്ണൂ നനയുകയായിരുന്നു.

അയാള്‍ പറഞ്ഞുതുടങ്ങി .... ജപ്പാന്‍ ഓഫിസില്‍ ജോലി ചെയ്തിരുന്ന കാലം , സന്തോഷത്തിന്റെ മുള്‍മുനയിലെക്ക് എന്നെ കൈപിടിച്ചുയര്‍ത്താന്‍ എനിക്ക് ദൈവസമ്മാനമായ്
അവളുണ്ടായിരുന്നു. എന്റെ "ആനി നകാമുറ" . ഇഷ്ട്ടപെട്ടപോലെ തന്നെ ഞങ്ങളുടെ വിവാഹം കഴിയുകയും, ഞങ്ങളില്‍ എന്തോ മുന്‍പേ കൊടുത്ത്ഏല്‍പിച്ച പോലെ , പറഞ്ഞുവെച്ചത്‌ പോലെ ദൈവം എന്നെ ആനന്ദത്തില്‍ വീണ്ടും മുക്കിയെടുത്തു, "ടീന"എന്ന പെണ്‍കുഞ്ഞു .

സാധാരണ കുട്ടികളില്‍ നിന്നും വ്യത്യസ്തമായി എന്തോ അവളിലുണ്ടായിരുന്നു, പക്വതയാര്‍ന്ന
സംസാരം... വളരെ സുന്ദരമായ മുഖം , അതീവ ബുദ്ധിമതിയെന്നു പറയാം.എന്നെ പലപ്പോഴായി അവള്‍ അതിശയപ്പിചുകൊണ്ടിരുന്നു.അങ്ങിനെ സന്തോഷത്തിലൂടെ പോയിക്കൊണ്ടിരുന്ന കാലം, ദൈവം ഞങ്ങള്‍ക്ക് വേണ്ടി വിധിയെപ്പഴിക്കാനായി എടുത്തദിവസം .ഓഫിസില്‍ പോകാനായി കാറിന്റെ താക്കൊലെടുക്കാന്‍ പോയ സമയം റൂമില്‍ പൊന്നുമോള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് എന്തെന്നില്ലാത്ത ഒരുക്കങ്ങള്‍ .. ചുംബനം കൊടുക്കാനായ് അടുത്തുചെന്നതും അവളെന്നെ കെട്ടിപ്പുണര്‍ന്നു സോപ്പിടല്‍ തുടന്ങ്ങി ,പപ്പാ... ഇന്ന് എനിക്ക് സ്കൂളില്‍ പോകണ്ട, അമ്മയെയും കൂട്ടി നമുക്ക് പുറത്ത് പോയാലോ ..?ഇത് വരെ സ്കൂളില്‍ പോകാന്‍ മടികാണിക്കാത്ത അവളെന്തു പറഞ്ഞാലും എനിക്കത് അനുസരിക്കാതിരിക്കാന്‍ കഴിഞ്ഞിരുന്നില്ല, കാരണം എന്റെ ജീവിതത്തില്‍ എന്നും അവള്‍ എനിക്ക് അത്രക്കും പ്രിയപ്പെട്ടതായിരുന്നു ...

ഞാന്‍ സമ്മതം മൂളി ,ഒരു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ മൂന്നു പേരും തയ്യാറെടുത്തു പുതിയ യാത്രയിലേക്ക് തിരിച്ചു.യാത്രക്കിടയില്‍ മോളുടെ പെരുമാറ്റം വ്യത്യസ്തമായിരുന്നു.പുറത്തേക്ക് നോക്കിപലതും പിറുപിറുത്തിരുന്നു,ചില സമയങ്ങളില്‍ നല്ലൊരു ടീച്ചര്‍ ആയി,..കുറച്ചു കഴിഞ്ഞപ്പോള്‍ നല്ല നാടകനടിയായി, പല വേഷങ്ങളുമായി അഭിനയം തകര്‍ക്കുകയായിരുന്നു. പിന്നിലെ സീറ്റിലെ അവളുടെ അഭിനയമികവില്‍ എന്റെ കണ്ണുകള്‍ അശ്രദ്ധയിലാണ്ടു. വണ്ടി ഒരു കെട്ടിടത്തിലേക്ക് പാഞ്ഞു കയറി. ദൈവത്തിന്റെ ദൂതനായി അതിലൂടെ പോയിരുന്ന ആരോ ഒരാള്‍ ഞങ്ങളെ അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിചു, അപ്പോഴേക്കും എന്റെ ഭാര്യ,അവള്‍.. മരണത്തിന്റെ രംഗങ്ങള്‍ അഭിനയിചിരുന്നു.

മരണമെന്ന രംഗബോധമില്ലാത്ത കോമാളിയുടെ കൊമാളിത്തരങ്ങള്‍ക്ക്, പ്രിയമകളെയും വിട്ടുകൊടുക്കാതിരിക്കാന്‍ ദൈവം എനിക്ക് ഒരു അവസരം തന്നു, മകള്‍ കണ്ണ് തുറന്നു, പകുതി ബോധവാനായ ഞാന്‍ ഡോക്ടരുടെ മുറിയില്‍ പലതവണ മുട്ടിവിളിച്ചു.. ദൈവത്തെ തോല്പ്പിക്കാനെന്ന മട്ടില്‍ ഫോണിലൂടെ സംസാരം നിറുത്താതെ തുടര്‍ന്നു. ഞാന്‍ കരഞ്ഞപേക്ഷിച്ചു.വാതില്‍ തുറന്നു വരാന്‍ 5 മിനിറ്റ് എടുത്തു, എന്റെ മകളും, പപ്പയെ വിട്ടു അകന്നിരുന്നെന്ന സത്യം എന്നെ വീഴ്ത്തിക്കളഞ്ഞു... നിമിഷങ്ങളുടെ വിലയറിഞ്ഞ നിമിഷം, ദൈവം തോല്പ്പിക്കപെട്ട കറുത്തദിവസം എന്നും ഒരോര്‍മ്മയായ് നില്‍ക്കുന്നു
ഇതിനുശേഷമാണ്, നിമിഷത്തിനു വേണ്ടി ഞാന്‍ ഇത്രയും ക്രൂരനായത്‌, നിങ്ങളോട് ഇങ്ങനെയൊക്കെ പെരുമാറിയതും, നിങ്ങള്‍ എന്നോടു പൊറുക്കുമെന്ന വിശ്വാസത്തില്‍.... ഞാന്‍ നിറുത്തുന്നു .

ഒത്തിരി പ്രതീക്ഷകളുമായി പാര്‍റ്റിക്കെത്തിയ ഞങ്ങള്‍ പ്രസംഗം കേട്ട് കഴിഞ്ഞപ്പോള്‍ വളരെ വിഷമത്തിലായി. ഒന്നും കഴിക്കാന്‍ പോലും തോന്നുന്നില്ല
... ആ സമയം സെര്‍വിംഗ് ബോയ്‌ വന്നു ചോദിച്ചു, സര്‍, കാന്‍ അയ്‌.......? ഒകെ യു കാന്‍... ബോയ്‌ അവിടെ ഞങ്ങള്‍ കഴിക്കാതെ വെച്ചിരുന്ന ഭക്ഷണങ്ങള്‍ എല്ലാം എടുത്ത് കൊണ്ട് പോയി... കുറച്ച് നേരത്തിനു ശേഷം ഞാന്‍ തിരിഞ്ഞു നോക്കിയപോള്‍ ഒരുപാടു ഭക്ഷണവും ബീറുമായി ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ ... മുതലാളിയുടെ അസിസ്റ്റന്റ്‌ മറ്റൊരു ജപ്പാനി ഒത്തിരി ചിരിച്ച ഭാവത്തോടെ മറ്റൊരു ടേബിളില്‍ ഇരുന്നു കഴിക്കുന്നു ... ഞാന്‍ അയാളുടെ അടുത്തു ചെന്ന് ചോദിച്ചു , സര്‍.. നിങ്ങളുടെ മുഖത്ത് ഒരു വിഷമവും കാണുന്നില്ലല്ലോ... നിങ്ങള്‍ക്കെങ്ങിനെ ഇത് സാധിക്കുന്നു. .. എന്റെ ചോദ്യത്തിനുള്ള അയാളുടെ മറുപടി എന്നെ അതിശയിപ്പിച്ച് കളഞ്ഞു
... "എടോ ... അയാള്‍ ഇപ്പൊ നടത്തിയ പ്രസംഗം ... ജപ്പാനിലെ വളരെ പ്രസിദ്ധമായ ഒരു നാടകത്തിലെ കഥയാണ് " ഇത് കേട്ടതും,കാലിയായ വയറുമായി പൊട്ടിക്കരഞ്ഞു കൊണ്ട് , ആരോടും ഒരു പരിഭവവും , പരാതിയും ഇല്ലാത്ത മട്ടില്‍ ശാപ വാക്കുകകള്‍ മുതലാളിക്ക് നേരെ മനസ്സില്‍ എറിഞ്ഞുകൊണ്ട് കഴിക്കാതെ പോയ ഭക്ഷണം ഓര്‍ത്ത് റൂമിലേക്ക് നടന്നു നീങ്ങി ....

Mar 10, 2010

postheadericon മാന്ത്രികന്‍

പെണ്ണെന്നു പറഞ്ഞാല്‍
ആണിന്‍ നയനങ്ങള്‍
എന്തെ ചലിക്കുന്നു...
ഇത് ആഭാസമോ?
വിപരീത ബുദ്ധിയോ...

സൃഷ്ട്ടിപ്പിന്‍
വികൃതികളില്‍ വിളയുന്ന
ചാഞ്ചാട്ടമായ്..
ആണിനൊപ്പം പെണ്ണിനുമില്ലേ
ഈ നയന ചലനങ്ങള്‍.
വികൃതിയോ?
സ്നേഹപ്രതികാരമോ?

പെണ്ണിന്‍ നിഴലുകളില്‍
ചാരുന്നതാണോ-
ആണിന്‍ ജീവിതാനന്ദം
എങ്കില്‍---
പെണ്ണിന്‍ ആശ്വാസം
ഹൃദ്യമായ ആണിന്‍
സാമീപ്യമല്ലേ....

ഒടുങ്ങാത്ത സ്വപ്നങ്ങളില്‍
പരസ്പര പൂരകമായിരിക്കാന്‍
സൃഷ്ട്ടിപ്പിലസൂയ തോന്നും
വിധം ഈ മാന്ത്രികത
സമ്മാനിച്ച....അവനത്രെ
യഥാര്‍ത്ഥ മാന്ത്രികന്‍ !!!
Mar 7, 2010

postheadericon ബലിയാടുകള്‍പ്രീണനമല്ലയിതെന്നുരക്കാന്‍
കഴിഞ്ഞില്ലാ, പ്രാണന്‍ വിതുമ്പിയ രാത്രി.

വിടപറയുമ്പോള്‍ ഒരു നാല്‍ക്കാലിയായ്
നിന്നു ഞാന്‍...

ബലിയാടിന്‍ ദേഹമായ്
അണിഞ്ഞൊരുങ്ങി, കൂട്ടിനായ്
ചോര ഹസ്തങ്ങളില്‍ നഖക്കത്തിയുമായ്
കിരാതന്‍മാര്‍ ചുവടുവെക്കുന്നതില്‍
ഭയചകിതനായ് ഇമവെട്ടാതെ ഞാന്‍

കരക്കരികില്‍ ബന്ധിച്ചിടും
തോണിയായ് അവളെന്‍ സോദരി
നനഞ്ഞ കണ്ണുനീരുമായ്
പിറുപിത്തത് ചെവിയോര്‍ക്കാന്‍..
ജീവിതം പാതിയില്‍,
മരണത്തിന്‍ തുല്യമായ് കാട്ടാള-
കരങ്ങളില്‍ അമര്‍ന്ന മാടപ്രാവിന്‍
കണ്ണില്‍ എന്‍ കണ്ണീനുടക്കാന്‍
കഴിയാതെ ഞാന്‍...

അവിടെ കണ്ണുകളില്‍,വെറിയുടെ കൂര്‍ത്ത
അമ്പുകള്‍ ആഴ്ന്നിറങ്ങുന്നു.
വെപ്രാളമോ, കിളിയുടെ ജീവിത
ചിറകൊടിക്കാനുള്ള വേടന്റെ
പതിഞ്ഞ ചലനമോ ?

അറിയാത്ത ബാല്യത്തിന്‍
കുസ്ര്യതിതന്‍ നിസ്സഹായതയില്‍,
സ്ത്രീത്വത്തിന്‍ മിഴികള്‍
വറ്റിയതിന്‍ മൂല്യമറിയുന്നു ഞാനിപ്പോള്‍

ഒരോര്‍മ്മകുറിപ്പിന്‍ ഇതളുകളില്‍
മായാതെ, ദൈവമെന്ന ശില്‍പ്പിയുടെ
ഈ കരവിരുതുകള്‍..ഒന്നാമതായ് സ്ഥാനം
നില്‍ക്കുമീ നീറലുകള്‍

പരിഭവത്തിന്‍ ശബ്ദമായ്,
വിട്ടുപോയെന്‍ സോദരിയയോര്‍ത്ത്.....
Mar 6, 2010

postheadericon നിഴല്‍എന്തിനായ് വൈകിയെന്നാത്മാവിന്നുട-
നീളം ഒരു നിഴലായ്
നില്‍ക്കുന്നു നീ......
ഒന്നുമില്ലയിവിടെ നിനക്കായ്
ശൂന്യമായ മനസ്സല്ലാതെ.
ഓര്‍മ്മകള്‍ നിലക്കാതെ
പെയ്തൊഴിഞ്ഞ്,
ചിന്താമുക്തനായെന്നില്‍
എന്തിനീ കനലായ് നിന്നാഗമം..
മറന്നു പോയ യുഗത്തിന്‍
ഒരോര്‍മ്മപ്പെടുത്തലായ്
കഴിഞ്ഞുപോയ വിങ്ങലുകള്‍ക്കൊരു
പുതു ജീവനായ്,
നിന്‍ നിഴലാട്ടമെന്നില്‍
വേദനയായ് മാറുന്നിവിടെയെങ്കില്‍,
വീണ്ടുമെന്നെ തോല്‍പ്പിക്കാതെ
ഒരു വിചിന്തനത്തിനു കാത്തു-
നില്‍ക്കാതെ..
അകലൂ..എനിക്ക്, ശാന്തത തരൂ...
Mar 2, 2010

postheadericon നല്ലയൊരു സന്ദേശം

വെള്ളിയാഴ്ച...ഗള്‍ഫുകാരന്റെ ഞായരാഴ്ചാ, പതിവിനു ഒട്ടും കോട്ടം വരുത്താതെഉറക്കം കൊണ്ട് ശുഭമായിരുന്നു അന്ന് .ഉറക്കം കുടുതലയാല്‍ തലവേദന പലരുടെയും ശത്രു ആയതു പോലെ എനിക്കും ഒരു പ്രശ്നക്കാരനായിരുന്നു ... അതിനാല്‍ തന്നെ തലയെ വേരുപ്പിക്കണ്ട എന്ന് വിചാരിച്ച് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു മെസ്സിലേക്ക് പോയി .. മേശയില്‍ സുനീഷ് അഗസ്റ്റിന്‍ ആയിരുന്നു കൂട്ടിനു, ഒത്തിരു ശേഷം ..വിജയിയും ഷെമീരും എത്തി . ആളുകളുടെ പല സമയങ്ങളിലുള്ള വരവ് എന്റെ കട്ടിലട്റ്റ് എടുകുന്നതിന്റെ എണ്ണം കൂട്ടി . സെര്‍വ് ചെയ്യുന്നവന്റെ കണ്ണിലെക്കായിരുന്നു എന്റെ നോട്ടം . അവന്‍ പെര്‍വൈസരെയും ..അതൊന്നും വകവെക്കാതെ ഞാനും .

കഴിഞ്ഞതിനു ശേഷം തിരിഞ്ഞു റൂമിലേക്ക്, കൂട്ടിനു വിജയിയും ഷെമീരും ..നടത്തത്തില്‍ ഹിന്ദി സിനിമ അങ്ങിനെയാണ് ..അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു റൂമിലെത്തി, നേരെ മഹേഷിന്റെ റുമില്‍ ഇരിക്കുമ്പോഴായിരുന്നു നല്ല തമാശകള്‍ അപ്രത്തെ റൂമിലെ ടി വിയില്‍ നിന്നും. ഞാന്‍ ചര്‍ച്ച നിറുത്തി ..റൂം തുറന്നു ടിവി ഓണ്‍ ചെയ്താപോള്‍ സിനിമയ്ക്ക് കുഴപ്പം ഉണ്ടായിരുന്നില്ല.... ഏഷ്യാനെറ്റിന്റെ സ്ഥിരം അടവുകളില്‍ ഒന്ന് രാപ്പകല്‍...സിനിമ ടിവി ഓഫ് ചെയ്ത്. കംപ്യുട്ടര്‍ ഓണ്‍ ചെയ്ത്. ഹാര്‍ഡ് ഡിസ്ക് കനെക്റ്റ് ചെയ്തു. മലയാളം ഫോള്‍ഡര്‍ തുറന്നു,

കയ്യൊപ്പ്!!! കാണാത്ത ഫിലിം, ഇഷ്ട്ടമില്ലാതെ തുറന്നു .എന്നെ ഇരുത്തി കളഞ്ഞു ..എഴുന്നേല്‍ക്കാന്‍ തോന്നിയില്ല ...ഒറ്റ ഇരിപ്പിന്മുഴുവന്‍ കണ്ടു തിര്‍ത്തു .നല്ല കോമ്പിനേഷന്‍ ..
വളരെ ലളിതമായി ഇന്നത്തെ ദുഷിച്ച ചിന്താഗതികളെ വരച്ചു കാട്ടിയിരിക്കുന്നു , ഇങ്ങനെയാവണം സിനിമ, പ്രണയുമുണ്ടോ? .ഉണ്ട് ...എല്ലാം ചാലിച്ചു തന്നിരിക്കുന്നുപ്രിയ സംവിധായകന്‍ രഞ്ജിത് . തിരക്കഥക്ക് ശേഷം ..മനസ്സില്‍ തട്ടിയ സിനിമ. കണ്ടു തീര്ന്നപോള്‍ നല്ലയൊരു സന്ദേശം, എന്റെ മനസ്സില്‍ഞാനറിയാതെ സ്ഥാനം പിടിച്ചിരിക്കുന്നു .

"നല്ലത് മാത്രമാവട്ടെ .നമ്മുടെചിന്തകള് ‍അവിടെമതത്തിനുമപ്പുറത്തു മാനുഷികതയുടെ വ്യാകുലതകള്‍ക്കുള്ളില് ‍നിറഞ്ഞു ജീവിക്കുന്നപാവങ്ങളെ കാണാം .എല്ലാവരെയും നമുക്ക് ആശ്വസിപ്പിക്കാം സഹായിക്കാംമാനുഷികതയുടെ പേരില്‍ഒരു നല്ല നാളെയുടെ നിര്‍മ്മാണത്തിനായ് സമാധാനമുള്ള ജീവിതത്തിനായ്"...

ഉറക്കം വന്നില്ലയെങ്കിലുംനേരം വിണ്ടും വെളുക്കും , ഓഫിസില്‍പോകണം ..എന്നാ പേടിയില്‍ ..ഉറങ്ങാന്‍ കിടന്നു ....

postheadericon പ്രിയ സ്നേഹിത

സമ്മാനമായ്‌കിട്ടിയതാണീ സ്നേഹിതയെ,
എങ്ങിനെയാണ്ന്നെന്‍ എനിക്കിപ്പോഴും
അറിയാത്തൊരു ചോദ്യമായ് അവശേഷിപ്പിന്‍

‍അശേഷം സങ്കടത്തിന്‍ജാലകം തുറന്നിടാതെ ...

ഒരു മുന്‍ ജന്മബന്ധത്തിന്‍എന്തോ
മിന്നുതായെന്‍ എന്‍ മനസ്സില്‍
‍ഉദിഛെങ്കില്‍
അതില്‍സംശയമുനയോടിച്ച്ച ഈ പ്രിയമുള്ളവള്‍

‍ചിരിക്കിടയിലും പക്വതയടങ്ങിയ സംസാരത്തിലും
എനിക്കളക്കാന്‍ കഴിഞ്ഞല്ലയികുരുമ്പിക്കുട്ടുകാരിയെ ...

ഒത്തിരിപിണക്കത്തിലും പിരിയാതെ നിമിഷമോരോന്നും
എന്നില്‍ നിറക്കുന്ന ആഹ്ലാദം എണ്ണമറ്റ്തായ് .......
എന്‍മനമില്‍ അടിഞ്ഞുകൂടും ആരും കൊതിക്കും മാണിക്യമായ്


തെറ്റുകളില്‍ എനിക്ക് അമ്മയായ്‌
അച്ചന്റെ വേഷമണിഞെന്‍ ഉപദേശകന്‍ ആയ്..
എന്റെയൊപ്പം സ്വാന്തനമായ് സന്തോഷമായ്
പനിനീര്പുപോലെസുഗന്ധപുരിതമായ്

നിന്നിടും ഈചന്തമുള്ളവള്
‍ദേവകന്യകയായ് എന്റെയെല്ലാചലനത്തിനും ഒരു നിഴലായ്
കരയിക്കാതെ ...ചിരിപ്പിക്കാന്‍ പഠിപിച്ച
ഈ പ്രിയ സ്നേഹിത ......ഇപ്പോഴുംഎന്റെ ....ഈ പ്രിയ സ്നേഹിത
Tags:


Feb 27, 2010

postheadericon TERMINATION LETTER


Popular Posts